പത്തനംതിട്ട പീഡനം, അറസ്റ്റിലായവരിൽ പ്ലസ് ടു വിദ്യാർത്ഥികളും
കായികതാരമായ ദളിത് വിദ്യാർത്ഥിനിയെ അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്ലസ് ടു വിദ്യാർത്ഥികളും. പെൺകുട്ടിയുടെ മൊഴിയിൽ 64 പേരിൽ 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലുപേർകൂടി ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നും ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. ഓട്ടോ ഡ്രൈവർമാരും പ്ലസ് ടു വിദ്യാർത്ഥികളും ഉൾപ്പെടെ ഇരുപതുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഒരുമാസം മുമ്പ് വിവാഹം കഴിഞ്ഞയാളും അടുത്തയാഴ്ച വിവാഹ നിശ്ചയം നടക്കേണ്ടയാളും ഇക്കൂട്ടത്തിലുണ്ട്. കാമുകനും സുഹൃത്തുകളുമുൾപ്പെടെ
ഹണി റോസിനെ അധിക്ഷേപിച്ചതിൽ രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി
നടി ഹണി റോസിനെതിരായി അധിക്ഷേപ പരാമർശം നടത്തിയതിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെതിരെ തൃശൂർ സ്വദേശിയാണ് ഏറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അതേസമയം രാഹുൽ ഈശ്വറിന് എതിരായി ഹണി റോസ് കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ ഇന്ന് പൊലീസ് കേസെടുത്തേക്കും. ഇന്നലെയാണ് രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചാനൽ ചർച്ചകളിൽ നടിക്കെതിരായുളള രാഹുൽ ഈശ്വറിന്‍റെ മോശം പരാമർശം ചൂണ്ടിക്കാട്ടിയാണ് വീണ്ടും
നഗരമദ്ധ്യത്തിലെ ലോഡ്ജിൽ യുവാവും യുവതിയും മരിച്ച നിലയിൽ
സംസ്ഥാനത്ത് നഗരമദ്ധ്യത്തിലെ ലോഡ്ജിൽ യുവാവിനേയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശിയും ഒരു സ്വകാര്യ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റുമായ കുമാർ, തിരുവനന്തപുരം പേയാട് സ്വദേശി ആശ എന്നിവരാണ് മരിച്ചത്. തമ്പാനൂരിലെ ലോഡ്ജിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ആശയെ മരിച്ചനിലയിലും കുമാറിനെ കൈ ഞരമ്പ് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആശയെ കൊലപ്പെടുത്തിയശേഷം കുമാർ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. രണ്ടുദിവസം മുമ്പാണ് കുമാർ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാവിലെയാണ് ആശ അവിടേയ്ക്ക്
സി.പി.എമ്മും ബി.ജെ.പിയും സയാമീസ് ഇരട്ടകളെ പോലെ ആയതുകൊണ്ടാണ് പി.സി.ജോർജിനെതിരെ നടപടിയെടുക്കാത്തതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ
പി.സി.ജോർജിനെതിരെ സർക്കാർ നടപടികൾ വൈകുന്നത് ബി. ജെ.പിയും സി.പി.എമ്മും കേരളത്തിൽ സയാമീസ് ഇരട്ടകളെപോലെ ആയതുകൊണ്ടാണെന്നാണ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറയുന്നത്. റൂവി മസ്കത്ത് കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുമ്പൊഴാണ് ഇക്കാര്യം പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിച്ച വ്യക്തിക്കെതിരെ എടുത്ത നടപടിയുടെ വേഗത എന്തുകൊണ്ടാണ് വർഗ്ഗീയ വിഷമുള്ള പി.സി ജോർജിന്‍റെ കാര്യത്തിൽ ഉണ്ടാകാത്തത് എന്നാണ് സന്ദീപ് വാര്യരുടെ വാദം. ഒരേ തെറ്റ് ആവർത്തിക്കുന്നയാളെ സംരക്ഷിക്കുന്ന നിലപാടാണ്
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രാഖ്യപിച്ചു. സഞ്ജു സാംസണ്‍, മുഹമ്മദ് ഷമി
ഈ മാസം 22 മുതൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രാഖ്യപിച്ചു. ഇന്ത്യൻ ഫാസ്റ്റ്ബൗളർ മുഹമ്മദ് ഷമി ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യൻ ടീമിൻ്റെ ഭാഗമാകുന്നത്. സൂര്യമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു സാംസണ്‍ – ജയ്സ്വാൾ സഖ്യം ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്യും . സ്പിൻ ഓൾറൗണ്ടറായ വാഷിംഗ്‌ടൺ സുന്ദറും ടീമിലുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി
പോലീസ് സ്റ്റേഷനിൽ ഹാജരാകേണ്ട, അല്ലു അർജുൻ്റെ ജാമ്യവ്യവസ്ഥയിൽ ഇളവ്
പുഷ്പ-2 ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച കേസില്‍ അല്ലു അര്‍ജുന്‍റെ ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്തു. എല്ലാ ഞായറാഴ്ചയും പോലീസ് സ്‌റ്റേഷനിലെത്തണം, വിദേശയാത്രയ്ക്ക് വിലക്ക് തുടങ്ങിയ ജാമ്യവ്യവസ്ഥകളിലാണ് ഇളവ് നല്‍കിയത്. അഭിഭാഷകന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ജാമ്യവ്യവസ്ഥകളിൽ ഇളവ് നല്‍കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കണെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. വിദേശയാത്ര നടത്താനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
യു.പിയിൽ നിർമാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നു വീണു, 20 പേർ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു
ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് അപകടമുണ്ടായി. ശനിയാഴ്ച 2.30 ഓടെയാണ് സംഭവം. 20-ഓളം തൊഴിലാളികള്‍ കോൺക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ 15 തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റെയില്‍ സ്റ്റേഷനിലെ സൗന്ദര്യവത്കരണത്തിന്‍റെ ഭാഗമായിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടം നടന്നത്. സംഭവസമയത്ത് 35-ഓളം തൊഴിലാളികളാണ് നിർമാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നത്.
എൻ.എം.വിജയന്‍റെ മകനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നിർദേശിച്ചിട്ടില്ല: ഐ.സി. ബാലകൃഷ്ണന്‍റെ പുതിയ വിഡിയോ സന്ദേശം
എൻ.എം.വിജയന്‍റെ മകനെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ നിർദേശം നൽകിയിട്ടില്ലെന്ന് ഐ.സി.ബാലകൃഷ്ണൻ എംഎൽഎ. വിഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. താൻ ഡിസിസി പ്രസിഡണ്ട് ആയിരുന്ന സമയത്ത് നൂൽപ്പുഴ മണ്ഡലം പ്രസിഡന്‍റയിരുന്ന കെ.വി. ബാലകൃഷ്ണന്‍റെ മകൾക്ക് അർബൻ ബാങ്കിൽ ജോലി നൽകണമെന്നറിയിച്ച് കത്തു നൽകി. ജോയിൻ്റ റജിസ്ട്രാറുടെ ഉത്തരവുണ്ടായിട്ടും അർബൻ ജോലി ലഭിക്കാതെ വന്നതോടെയാണ് ബാലകൃഷ്ണൻ തന്നെ സമീപിച്ചത്. എന്നാൽ കത്തു നൽകിയിട്ടും ജോലി നൽകാത്തതിനെ തുടർന്ന് ബാലകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചു.
സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും
തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന് ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. കോഴിക്കോട് എച്ച്പിസിഎൽ ഓഫിസിൽ ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതൽ ആറ് മാണി വരെയും പെട്രോൾ പാമ്പുകൾ അടച്ചിടും.
സൈബറിടത്തിൽ ഓർഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുന്നു, രാഹുൽ ഈശ്വറി നെതിരെ പരാതി നൽകി നടി ഹണി റോസ്
സാമൂഹിക മാധ്യമങ്ങൾ വഴി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണി റോസ്. ” ഞാനും എന്‍റെ കുടുംബവും കടുത്ത മാനസികസമ്മർദ്ദത്തിലൂടെ ആണ് കടന്നുപോകുന്നത് . അതിനു പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കൾ ആണ്. ഞാൻ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമിൽ നടന്ന പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു . പോലീസ് എന്‍റെ പരാതിയിൽ കാര്യം ഉണ്ടെന്നു കണ്ട്