പുഷ്പ-2 ചിത്രത്തിന്‍റെ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച കേസില്‍ അല്ലു അര്‍ജുന്‍റെ ജാമ്യവ്യവസ്ഥകള്‍ ഇളവ് ചെയ്തു. എല്ലാ ഞായറാഴ്ചയും പോലീസ് സ്‌റ്റേഷനിലെത്തണം, വിദേശയാത്രയ്ക്ക് വിലക്ക് തുടങ്ങിയ ജാമ്യവ്യവസ്ഥകളിലാണ് ഇളവ് നല്‍കിയത്. അഭിഭാഷകന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ജാമ്യവ്യവസ്ഥകളിൽ ഇളവ് നല്‍കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ വ്യവസ്ഥയില്‍ ഇളവ് നല്‍കണെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. വിദേശയാത്ര നടത്താനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിസംബര്‍ 13-ന് ജൂബിലി ഹില്‍സിലെ വസതിയില്‍ നിന്ന് അല്ലു അര്‍ജുനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇക്കഴിഞ്ഞ ജനുവരി 3-നാണ് അല്ലു അര്‍ജുന് ജാമ്യം ലഭിക്കുന്നത്.

Related Posts