കായികതാരമായ ദളിത് വിദ്യാർത്ഥിനിയെ അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്ലസ് ടു വിദ്യാർത്ഥികളും. പെൺകുട്ടിയുടെ മൊഴിയിൽ 64 പേരിൽ 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലുപേർകൂടി ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നും ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. ഓട്ടോ ഡ്രൈവർമാരും പ്ലസ് ടു വിദ്യാർത്ഥികളും ഉൾപ്പെടെ ഇരുപതുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഒരുമാസം മുമ്പ് വിവാഹം കഴിഞ്ഞയാളും അടുത്തയാഴ്ച വിവാഹ നിശ്ചയം നടക്കേണ്ടയാളും ​ഇക്കൂട്ടത്തിലുണ്ട്. കാമുകനും സുഹൃത്തുകളുമുൾപ്പെടെ പ​ല​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​വ​ച്ച് ​ഒ​രേ​സ​മ​യം​ ​ഒ​ന്നി​ലേ​റെ​പ്പേ​ർ​ ​പീ​ഡി​പ്പി​ച്ച​താ​യി​ ​വി​വ​രം പെൺകുട്ടി സൂചിപ്പിച്ചു. കാമുകൻ പീഡിപ്പിച്ചിരുന്ന കാലത്തു ഫോണിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാലത്ത് പെൺകുട്ടി ഉപയോഗിച്ചിരുന്നത് സ്വന്തം അച്ഛന്‍റെ ഫോണായിരുന്നു. രക്ഷിതാക്കൾക്ക് സ്മാർട്ട് ഫോണിന്‍റെ ഉപയോഗം അറിയില്ലായിരുന്നു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സംഘവും പീഡിപ്പിച്ചിട്ടുണ്ട്. അഞ്ചുവർഷമാണ് ഇത്തരത്തിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതെന്നു പഠിക്കുന്ന സ്ഥാ​പ​ന​ത്തി​ൽ​ ​ന​ട​ത്തി​യ​ ​കൗ​ൺ​സിലിം​ഗി​ലാ​ണ് ​പെൺകുട്ടി ​വി​വ​രം​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ പ​ത്ത​നം​തി​ട്ട​ ​ഡി​വൈഎ​സ്പി എസ് നന്ദകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. നിലവിൽ പത്തനംതിട്ട, ഇലവും തിട്ട സ്റ്റേഷനുകളിലായി എട്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Posts