പി വി അൻവറിൻ്റെ രാജി അദ്ദേഹത്തിൻ്റെ താൽപര്യമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇടതുപക്ഷത്തിൻ്റെ ഭാഗമായി നിന്ന് നിയമസഭയിലെത്തിയ അദ്ദേഹം രാജിവെച്ചത് നല്ല മാതൃക. ആ മാതൃക കെ കൃഷ്ണൻകുട്ടിക്കും മാത്യു ടി തോമസിനും ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു. അൻവറിൻ്റെ യുഡിഎഫ് പ്രവേശനം ഇപ്പോൾ അജണ്ടയിലില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മാത്രമാണ് നിലവിലെ ലക്ഷ്യമെന്നും കെ മുരളീധരൻ പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥിയെ ദേശീയ നേതൃത്വം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന ദിവസം തന്നെ സ്ഥാനാർഥിയെയും പ്രഖ്യാപിക്കും. സിറ്റിംഗ് സീറ്റിൽ മാത്രമേ ജയിച്ചിട്ടുള്ളൂ എന്ന പരാതി നിലമ്പൂരിൽ പരിഹരിക്കും. ആരു പിന്തുണ തന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts