കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തൽ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് യുവതിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. മൈനാ​ഗപ്പള്ളി സ്വദേശി ശ്യാമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രാജീവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിനുള്ളിൽ വീണുകിടന്ന ഭാര്യയെ സഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചുവെന്ന് രാജീവ് പൊലീസിനോട് പറഞ്ഞിരുന്നു.
ശ്യാമയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.

Related Posts