ഇംഗ്ലണ്ടിനെ തകര്‍ത്ത് മിന്നും വിജയം നേടി ഇന്ത്യ
ടി20 പരമ്പരയിലെ ആദ്യമാച്ചില്‍ ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 132 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തീരമണഞ്ഞു. ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിലെത്തി. 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മ 34 പന്തില്‍ 79 റണ്‍സെടുത്ത് ഇന്ത്യയുടെ ടോപ് സ്‌കോററായി. 16
റഷ്യൻ കൂലിപ്പട്ടാളത്തിലേക്ക് റിക്രൂട്ട്മെൻ്റ് ; പ്രത്യേക അന്വേഷണത്തിന് സർക്കാർ
റിക്രൂട്ട്മെൻ്റ് മാഫിയയുടെ ചതിയിൽപ്പെട്ടു റഷ്യയിലെത്തി മലയാളികൾ കൂലിപ്പട്ടാളത്തിൽ ചേരാനിടയായ സാഹചര്യത്തെക്കുറിച്ചു പ്രത്യേക അന്വേഷണത്തിനു സർക്കാർ. അന്വേഷണച്ചുമതല എ.ഡി.ജി.പി എസ്. ശ്രീജിത്തിനാണ്. ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കാതെയാണ് പോലീസ് ആസ്ഥാനം എ.ഡി.ജി.പിയായ ശ്രീജിത്തിനു പ്രത്യേക ഉത്തരവിലൂടെ അന്വേഷണച്ചുമതല നൽകിയത്. റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്നു യുദ്ധത്തിൽ പങ്കെടുത്ത ബിനിൽ ബാബു കൊല്ലപ്പെട്ടതു ഡ്രോൺ ആക്രമണത്തിലാണെന്നു കുടുംബത്തിനു സന്ദേശം കിട്ടിയിരുന്നു. യുക്രൈൻ ആക്രമണത്തിലാണു മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജെയിനാണ് ഈ വിവരം ബന്ധുക്കളെ അറിയിച്ചത്.
ബേട്ടി ബച്ചാവോ ബേട്ടി പഠാവോ; പദ്ധതി 10 വർഷം പൂർത്തിയാക്കി കേന്ദ്രസർക്കാർ
2015 ജനുവരി 22 ന് കേന്ദ്രസർക്കാർ പെൺകുട്ടികളുടെ വിദ്യാഭ്യസത്തിനും സംരക്ഷണത്തിനും ശാക്തീകരണത്തിനുമായി ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി തുടക്കം കുറിച്ച പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ. മകളെ സംരക്ഷിക്കൂ, മകളെ പഠിപ്പിക്കൂ എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.ഇന്ന് ഈ പദ്ധതി 10 വർഷം പൂർത്തിയാക്കി കേന്ദ്രസർക്കാർ. പദ്ധതി ജനങ്ങൾ ഏറ്റെടുത്തെന്നും സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകളുടെ പങ്കാളിത്തം ഉണ്ടായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പത്തുവർഷംകൊണ്ട് സെക്കൻഡറി വിദ്യാഭ്യാസ തലത്തിൽ പെൺകുട്ടികൾ പ്രവേശനം
സ്കൂൾ അടച്ചിട്ട് ജീവനക്കാർ പണിമുടക്കിയ സംഭവം, അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി
ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരം വട്ടിയൂർകാവ് ഗവൺമെൻ്റ് എൽ പി സ്കൂൾ അടച്ചിട്ടതുമായി ബന്ധപ്പെട്ട സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. സ്കൂൾ സമരം ചെയ്യുന്നതിനാൽ സ്‌കൂളിന് അവധി നൽകുന്നതായി അധികൃതർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമിടുകയായിരുന്നു. സ്കൂൾ തുറക്കാത്തതിനാൽ വിദ്യാർത്ഥികൾ തിരികെ പോവുകയായിരുന്നു. സംഭവമറിഞ്ഞ് എഇഒ സ്‌കൂളിലെത്തി. ഇരുന്നൂറോളം കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. അദ്ധ്യാപകർ ക്ലാസെടുക്കുന്നുണ്ടോയെന്ന് അറിയാനായാണ്
മസ്തകത്തിൽ മുറിവേറ്റ ആനയെ മയക്കുവെടിവച്ചു; മയങ്ങിയ ശേഷം പരിശോധന
വാഴച്ചാൽ അതിരപ്പിള്ളി ഏഴാറ്റുമുഖം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവച്ചു. ഇന്ന് രാവിലെയാണ് വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള 20 അംഗ വിദഗ്ധ സംഘമാണ് ആനയെ പിടികൂടാൻ പുറപ്പെട്ടത്. സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ശേഷം മയക്കുവെടിവെച്ചത്. മയക്കുവെടിയേറ്റ ആന കാട്ടിനുള്ളിലേക്ക് നീങ്ങി. ആന മയങ്ങിയ ശേഷം ഡോ. അരുൺ സക്കറിയ വിശദമായി പരിശോധിച്ച് ചികിത്സ ആരംഭിക്കും. പുഴയോട്
വയനാട് ഡിസിസി ട്രഷറർ N M വിജയൻ്റെ ആത്മഹത്യ; ഡിസിസി പ്രസിഡണ്ട് എൻ.ഡി. അപ്പച്ചന്‍ അറസ്റ്റില്‍
എൻഎം വിജയൻ്റെ മരണത്തിൽ രണ്ട് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ, മുൻ കോൺഗ്രസ് നേതാവ് കെ.കെ ഗോപിനാഥൻ എന്നിവരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ടയക്കും. കേസിലെ ഒന്നാം പ്രതിയായ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയ്ക്ക് നിയമസഭ സമ്മേളിക്കുന്നതിനാൽ ഇളവു നൽകിയിരുന്നു, 23, 24, 25 തീയതികളിൽ എം.എൽ.എയെ ചോദ്യം ചെയ്യലിന് ഹാജരാക്കും.
ഉത്തര കന്നഡയിൽ വൻ വാഹനാപകടം; അപകടത്തിൽ 10 മരണം 15 പേർക്ക് പരിക്ക്
കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ വാഹനാപകടത്തെ തുടർന്ന് 10 പേർ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കുപറ്റി. യല്ലാപ്പുർ അരെബൈൽ ഘാട്ട് പ്രദേശത്ത് വെച്ച് ബുധനാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. ഹാവേരി ജില്ലയിലെ സവന്നൂരിൽ നിന്ന് കുംടയിലെ ചന്തയിലേക്ക് പച്ചക്കറിയുമായി വരികയായിരുന്ന ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് റോഡിൽ നിന്നും തെന്നി സമീപത്തുള്ള കുഴിയിൽ വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട ട്രക്കിൽ 40 തോളം യാത്രക്കാർ ഉണ്ടായിരുന്നതിൽ 10 പേരും സംഭവസ്ഥലത്തുവെച്ചു തന്നെ
ശബരിമല മണ്ഡല – മകരവിളക്ക് കാലത്തെ വരുമാനം 440 കോടി രൂപ; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടിയുടെ വര്‍ധനവ്
ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് മന്ത്രി വി. എന്‍ വാസവന്‍ പറഞ്ഞു. അഭൂതപൂര്‍വമായ ഭക്തജനതിരക്കിനാണ് 2024-25 തീർഥാടനകാലം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടി രൂപയുടെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. ആറ് ലക്ഷം ഭക്തര്‍ അധികമായി എത്തിയതായും മന്ത്രി പറഞ്ഞു. 440 കോടി രൂപ സന്നിധാനത്തെ മാത്രം വരുമാനമാണ്. നിലയ്ക്കലിലെയും പമ്പയിലെയും വരുമാനം എണ്ണിത്തിട്ടപ്പെടുത്തി വരുന്നേയുള്ളു. പതിനെട്ടാം പടിയില്‍ കഴിഞ്ഞ
ലോകം ഉറ്റുനോക്കുന്നു; ട്രംപ് അധികാരത്തിലേക്ക് വരുമ്പോൾ
ട്രംപ് അധികാരത്തിലേക്ക് വരുമ്പോൾ എന്തൊക്ക മാറ്റങ്ങളാണ് വരികയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചടത്തോളം വളരെ പ്രധാനമാണ് യുഎസുമായുള്ള ബന്ധം. ട്രംപ് അധികാരത്തിൽ എത്തിയതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിൻ്റെ ഭാവി ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് ഉറപ്പാണ്. ട്രംപ് പ്രസിഡൻ്റ് ആകുമ്പോൾ അവസരങ്ങളും കാര്യമായ വെല്ലുവിളികളും ഇന്ത്യയെ കാത്തിരിക്കുന്നുണ്ടെന്ന് വിദഗ്‌ധർ സൂചിപ്പിക്കുന്നു. ഇന്ത്യൻ വിദ്യാർത്ഥികളെയും തൊഴിലാളികളെയുമാണ് അമേരിക്കയുമായുള്ള ബന്ധം കൂടുതൽ ബാധിക്കുക. ഗ്രീൻ കാർഡ്, ഒപിടി നിയന്ത്രണങ്ങൾ, H-1B വിസ
സ്വർണവില വീണ്ടും റെക്കോഡിൽ; ചരിത്രത്തില്‍ ആദ്യമായി 60,000 പിന്നിട്ടു, പവന് 600 രൂപയുടെ വർധനവ്.
സംസ്ഥാനത്ത് ആദ്യമായി സ്വർണവില 60,000 പിന്നിട്ട് റെക്കോഡിലെത്തി. ഒരു പവന്‍ സ്വർണത്തിൻ്റെ ഇന്നത്തെ വില 60,200 രൂപയാണ് . ഇതോടെ മൂന്ന് ആഴ്ചക്കിടെ പവൻ്റെ വിലയില്‍ 3000 രൂപയാണ് കൂടിയത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 7,525 രൂപയിലെത്തി. രാജ്യാന്തര തലത്തിൽ നിക്ഷേപം വർധിക്കുന്നതാണ് സ്വർണവില ഉയരുന്നതിൽ വഴിവെച്ചത്. ഡോളറിൻ്റെ ഉയർച്ചയും രൂപയുടെ തകർച്ചയുമാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയരാൻ കാരണം. രാജ്യാന്തര തലത്തിലെ സംഘർഷങ്ങളും സ്വർണ്ണ വിലയെ