ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരം വട്ടിയൂർകാവ് ഗവൺമെൻ്റ് എൽ പി സ്കൂൾ അടച്ചിട്ടതുമായി ബന്ധപ്പെട്ട സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. സ്കൂൾ സമരം ചെയ്യുന്നതിനാൽ സ്‌കൂളിന് അവധി നൽകുന്നതായി അധികൃതർ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമിടുകയായിരുന്നു. സ്കൂൾ തുറക്കാത്തതിനാൽ വിദ്യാർത്ഥികൾ തിരികെ പോവുകയായിരുന്നു. സംഭവമറിഞ്ഞ് എഇഒ സ്‌കൂളിലെത്തി. ഇരുന്നൂറോളം കുട്ടികളാണ് സ്‌കൂളിൽ പഠിക്കുന്നത്. അദ്ധ്യാപകർ ക്ലാസെടുക്കുന്നുണ്ടോയെന്ന് അറിയാനായാണ് എഇഒ സ്‌കൂളിലെത്തിയത്. അടഞ്ഞ് കിടക്കുകയാണെന്ന് അറിഞ്ഞതോടെ ബന്ധപ്പെട്ടവരെ അറിയിച്ചെന്നും റിപ്പോർട്ട് സമർപ്പിച്ചെന്നും എഇഒ വ്യക്തമാക്കിയിരുന്നു. സി.പി.ഐ സംഘടനയായ ജോയിൻ്റ് കൗൺസിൽ, പ്രതിപക്ഷ പാർട്ടികളുടെ സർവീസ് സംഘടനാ കൂട്ടായ്‌മയായ സെറ്റോ, എന്നിവയുടെ നേതൃത്വത്തിലാണ് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് സൂചനാപണി മുടക്ക് നടത്തുന്നത്. ശമ്പളപരിഷ്‌കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, , എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. പണിമുടക്കിനെതിരെ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷനും (ഐ.എൻ. ടി യു സി) ഇന്ന് പണിമുടക്കുന്നുണ്ട്
Check latest article from this author !
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
സെപ്റ്റംബർ 18, 2026
ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
സെപ്റ്റംബർ 18, 2026
Related Posts
Recent Posts
- മംഗളൂരുവിൽ ഇന്ന് ചരിത്രത്തിലാദ്യമായി കർണാടക മന്ത്രിസഭാ യോഗം; തീരദേശ കർണാടകയുടെ വികസന പദ്ധതികൾ ചർച്ച ചെയ്യും
- ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ
- ബെംഗളൂരുവിൽ നിന്ന് കുണിഗലിലേക്ക് വജ്ര വിസ്താര എസി ബസ് സർവീസ് ആരംഭിച്ചു
- മൈസൂരു ദസറയ്ക്ക് ഡിജിറ്റൽ മുഖം; മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
- തുമക്കൂരുവിൽ യാഡ് നവീകരണം; ട്രെയിൻ സർവീസുകളിൽ മാറ്റം
Archives
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024