ആചാരത്തിൻ്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; പാലക്കാട്ട് യുവാവിന് ദാരുണാന്ത്യം
Kerala
1 min read
12.4k

ആചാരത്തിൻ്റെ ഭാഗമായി കാഞ്ഞിരക്കായ കഴിച്ചു; പാലക്കാട്ട് യുവാവിന് ദാരുണാന്ത്യം

ജനുവരി 23, 2025
0

പാലക്കാട് പരതുർ കുളമുക്കിൽ ആചാരത്തിൻ്റെ ഭാഗമായി കാഞ്ഞിരത്തിൻ്റെ കായ കഴിച്ച യുവാവിന് ദാരുണാന്ത്യം. ബുധനാഴ്‌ച രാത്രി പരതുർ കുളമുക്ക് സ്വദേശി ഷൈജു (43) ആണ് മരിച്ചത്. ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായ ‘ആട്ടി’നിടെയാണ് (തുള്ളൽ) ഷൈജു കാഞ്ഞിരത്തിൻ്റെ കായ കഴിച്ചത്. അഞ്ഞൂറിലേറെ ആളുകൾ പങ്കെടുത്ത പരിപാടിയിലാണ് സംഭവം. വെളിച്ചപ്പാടായി ചടങ്ങിൽ തുള്ളിയത് ഷൈജുവാണ്. ഒരു തളികയിൽ ആചാരത്തിൻ്റെ ഭാഗമായി ഫലമൂലാദികൾ നൽകും. വെളിച്ചപ്പാട് ഇത് കഴിക്കണം. സാധാരണ ഗതിയിൽ കടിച്ച് തുപ്പുകയാണ്

Continue Reading
ജാമ്യമില്ലാ വാറൻ്റ്; ചെക്ക് കേസില്‍ രാംഗോപാല്‍ വര്‍മ കുറ്റക്കാരനാണെന്ന് കോടതി
India
1 min read
14.6k

ജാമ്യമില്ലാ വാറൻ്റ്; ചെക്ക് കേസില്‍ രാംഗോപാല്‍ വര്‍മ കുറ്റക്കാരനാണെന്ന് കോടതി

ജനുവരി 23, 2025
0

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മക്ക് ചെക്ക് കേസില്‍ മൂന്നുമാസം തടവ്. അന്ധേരി മജിസ്ട്രേറ്റ് കോടതിയാണ് ഏഴുവര്‍ഷം പഴക്കമുള്ള കേസില്‍ സംവിധായകനെ ശിക്ഷിച്ചത്. കേസില്‍ രാം ഗോപാല്‍ വര്‍മയെ അറസ്റ്റുചെയ്യാന്‍ കോടതി ജാമ്യമില്ലാ വാറൻ്റ് പുറപ്പെടുവിച്ചു. രാം ഗോപാല്‍ വര്‍മ വിധി പറയുമ്പോള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെൻ്റ് ആക്ടിൻ്റെ 138-ാം സെക്ഷന്‍ പ്രകാരമാണ് രാം ഗോപാല്‍ വര്‍മയെ കോടതി ശിക്ഷക്കാരനാണെന്ന് കണ്ടെത്തിയത്. 2018- ലാണ് ശ്രീ എന്ന കമ്പനി

Continue Reading
ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കുക്കറിൽ തിളപ്പിച്ച മുൻ സൈനികൻ ഗുരുമൂർത്തി അറസ്റ്റിൽ
India
0 min read
14.5k

ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കുക്കറിൽ തിളപ്പിച്ച മുൻ സൈനികൻ ഗുരുമൂർത്തി അറസ്റ്റിൽ

ജനുവരി 23, 2025
0

ഹൈദരാബാദിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ കുക്കറിൽ തിളപ്പിച്ച മുൻ സൈനികൻ അറസ്റ്റിലായി. ഈ മാസം 16 ന് ആണ് സംഭവം. ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയിലെ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെങ്കിടേശ്വര കോളനിയിലാണ് കൊലപാതകം നടന്നത്. 5 വർഷമായി വെങ്കിടേശ്വര കോളനിയിൽ പതിമൂന്ന് വർഷം മുമ്പ് വിവാഹിതരായ മാധവിയും ഭർത്താവ് ഗുരുമൂർത്തിയും താമസിക്കുന്നു. ഈ മാസം 16 ന് പരാതിക്കാരിയുടെ മകൾ മാധവിയും ഭർത്താവ് ഗുരുമൂർത്തിയും വഴക്കിനെ തുടർന്ന്

Continue Reading
കൊവിഡ് കാലത്ത് പിപിഇ കിറ്റിൽ കൊള്ള നടത്തിയെന്ന ആരോപണം; സർക്കാറിനെതിരെ പ്രതിപക്ഷം
Kerala
0 min read
11.7k

കൊവിഡ് കാലത്ത് പിപിഇ കിറ്റിൽ കൊള്ള നടത്തിയെന്ന ആരോപണം; സർക്കാറിനെതിരെ പ്രതിപക്ഷം

ജനുവരി 23, 2025
0

സർക്കാർ കൊവിഡ് കാലത്ത് പിപിഇ കിറ്റിൽ കൊള്ള നടത്തിയെന്ന പ്രതിപക്ഷ ആരോപണത്തിൽ സർക്കാറിനെതിരെ പുതിയ നീക്കവുമായി പ്രതിപക്ഷം. രമേശ് ചെന്നിത്തല ഇന്നലെ നിയമസഭയിൽ അതിരൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ പിപിഇ കിറ്റുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കുന്നതിന് മുമ്പായി കുറഞ്ഞ നിരക്കിൽ പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത‌ കമ്പനി ആരോഗ്യവകുപ്പിന് നൽകിയ കത്താണ് പുറത്തുവിട്ടിരിക്കുന്നത്. വാങ്ങിയതിൻ്റെ മൂന്ന് മടങ്ങ് കുറവിൽ പിപിഇ കിറ്റ് വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. ആരോഗ്യവകുപ്പിന് അനിത

Continue Reading
ആം ആദ്മി സർക്കാർ 382 കോടി രൂപയുടെ അഴിമതി നടത്തി: എഎപിയെ വെട്ടിലാക്കി കോൺഗ്രസ് : ഗുരുതര ആരോപണം
India
0 min read
16.7k

ആം ആദ്മി സർക്കാർ 382 കോടി രൂപയുടെ അഴിമതി നടത്തി: എഎപിയെ വെട്ടിലാക്കി കോൺഗ്രസ് : ഗുരുതര ആരോപണം

ജനുവരി 23, 2025
0

ദൽഹിയിൽ ആരോഗ്യ സംരക്ഷണ മേഖലയിൽ ആം ആദ്മി പാർട്ടി സർക്കാർ 382 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ ബുധനാഴ്ച ആരോപിച്ചു. നിലവിൽ, 14 സിഎജി റിപ്പോർട്ടുകൾ എഎപി പത്രസമ്മേളനത്തിൽ പറഞ്ഞു. അഴിമതി ഇല്ലാതാക്കുന്നതിൻ്റെ പേരിലാണ് കെജ്‌രിവാൾ അധികാരത്തിലെത്തിയത്, എന്നാൽ തൻ്റെയും തൻ്റെ സർക്കാരിൻ്റെയും അഴിമതിയെക്കുറിച്ചുള്ള 14 സിഎജി റിപ്പോർട്ടുകൾ വിധാൻസഭയിൽ പരസ്യമാക്കാൻ അദ്ദേഹം ഒരിക്കലും അനുവദിച്ചില്ല. ഇന്ന് ഡൽഹിയിലെ ജനങ്ങളുടെ മുന്നിൽ ആരോഗ്യ മേഖലയിലെ

Continue Reading
യു.എസില്‍ അനധികൃതമായി കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറെന്ന് ജയശങ്കര്‍
India
1 min read
14.9k

യു.എസില്‍ അനധികൃതമായി കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ തയ്യാറെന്ന് ജയശങ്കര്‍

ജനുവരി 23, 2025
0

യു.എസ്. ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ അനധികൃതമായി കുടിയേറി പാർക്കുന്ന ഇന്ത്യക്കാരെ നിയമപരമായി രാജ്യത്ത് തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോക്‌ടർ എസ്. ജയശങ്കർ. ഇന്ത്യയ്ക്ക് എല്ലായ്പോഴും തുറന്ന സമീപനമാണ് അനധികൃതമായി യു.എസിൽ താമസിച്ചുവരുന്ന ഇന്ത്യക്കാരെ നാട്ടിൽ തിരികെയെത്തിക്കുന്ന വിഷയത്തിൽ എന്ന് ജയശങ്കർ കൂട്ടിച്ചേർത്തു. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോയെ ഇക്കാര്യം ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ അതിഥിയായി പങ്കെടുക്കുന്നതുൾപ്പെടെയുള്ള ഔദ്യോഗിക പരിപാടികൾക്കായി യു.എസിൽ എത്തിയ ജയശങ്കർ വാഷിങ്ടണിൽ

Continue Reading
മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യക്കൊപ്പം രാജ്ഭവനിൽ എത്തി ഗവർണറെ സന്ദർശിച്ചു
Kerala
0 min read
9.8k

മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യക്കൊപ്പം രാജ്ഭവനിൽ എത്തി ഗവർണറെ സന്ദർശിച്ചു

ജനുവരി 23, 2025
0

മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യക്കൊപ്പം രാജ്‌ഭവനിൽ എത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിച്ചു. രാജ്ഭവനിൽ ഗവർണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിട്ടോളം നീണ്ടുനിന്നു. പരസ്പരം ഉപഹാരങ്ങളും കൈമാറിയശേഷം രാജ്ഭവനിൽ നടക്കാൻ പറ്റിയ അന്തരീക്ഷം ആണല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് ശരിവച്ച ഗവർണർ, രാജ്‌ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ച് നടക്കാമെന്നും പിണറായിയോട് പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം നടത്താൻ കഴിഞ്ഞ ദിവസം ഗവർണർ രാജന്ദ്രേ വിശ്വനാഥ് അർലേക്കർ

Continue Reading
249 കായിക താരങ്ങൾക്ക് വിവിധ വകുപ്പുകളിൽ നിയമനം നൽകി സർക്കാർ
Kerala
1 min read
16.6k

249 കായിക താരങ്ങൾക്ക് വിവിധ വകുപ്പുകളിൽ നിയമനം നൽകി സർക്കാർ

ജനുവരി 23, 2025
0

വിവിധ വകുപ്പുകളിൽ 249 കായിക താരങ്ങൾക്ക് നിയമനം നൽകി സർക്കാർ ഉത്തരവിറക്കി. വിവിധ തസ്തികകളിൽ നിയമിക്കുന്നതിനാണ് അനുമതി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2015-2019 വർഷങ്ങളിലെ സ്പോർട്‌സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റിൽ നിന്നുമാണ് 249 കായിക താരങ്ങളെ നിയമിക്കുന്നത്. 2018 ലെ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ അഞ്ച് പേർക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്‌സ് ഓർഗനൈസറായി നിയമനം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ 2020 മുതൽ 2024 വരെയുള്ള

Continue Reading
പുതു വർഷത്തിലെ ആസിഫലി ഹിറ്റ്;                         50 കോടി ക്ലബിൽ ഇടം നേടി രേഖാചിത്രം
Entertainment
0 min read
12.2k

പുതു വർഷത്തിലെ ആസിഫലി ഹിറ്റ്; 50 കോടി ക്ലബിൽ ഇടം നേടി രേഖാചിത്രം

ജനുവരി 23, 2025
0

മലയാള സിനിമയ്ക്ക് ഒട്ടേറെ വമ്പൻ ഹിറ്റുകളും കളക്ഷൻ റെക്കോഡുകളും ഒക്കെ നൽകിയാണ് കഴിഞ്ഞ വർഷം കടന്നുപോയത്. 2024 ൽ മലയാളത്തിൻ്റെ യഥാർത്ഥ ബോക്‌സ് ഓഫീസ് സാധ്യതകൾ എന്താന്ന് സിനിമാലോകം തിരിച്ചറിഞ്ഞിരുന്നു. മഞ്ഞുമ്മൽ ബോയ്‌സ് , ആവേശം, ആടുജീവിതവും, മാർക്കോ തുടങ്ങിയ ചിത്രങ്ങൾ സ്വന്തം ഇൻഡസ്ട്രിയിൽ മാത്രമല്ല അന്യഭാഷകളിലും തേരോട്ടം നടത്താൻ മലയാളത്തിന് കഴിഞ്ഞു. പുതുവർഷം ഏതാണ്ട് അതുപോലെയൊരു തുടക്കമാണ് നൽകിയിരിക്കുന്നത്, അതിൽ നന്ദി പറയേണ്ടത് ആസിഫലിയോടാണ്. കഴിഞ്ഞ വർഷം ശരിക്കും

Continue Reading
ലോസാഞ്ചലസിനെ വിഴുങ്ങാൻ വീണ്ടും കാട്ടുതീ
World
0 min read
14.3k

ലോസാഞ്ചലസിനെ വിഴുങ്ങാൻ വീണ്ടും കാട്ടുതീ

ജനുവരി 23, 2025
0

യു എസിലെ ലോസാഞ്ചലസിൽ വീണ്ടും കാട്ടുതീ. കാട്ടുതീയിൽ ഇതുവരെ 5000 ഏക്കർ കത്തിനശിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടേകാലിന് തുടങ്ങിയ കാട്ടുതീ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ശക്തമായ വരണ്ട കാറ്റ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി നേരിടുന്നുണ്ട്. നഗരത്തിൽ നിന്ന് 80 കിലോമീറ്റർ വടക്ക് കസ്റ്റേക് മേഖലയ്ക്ക് സമീപമാണ് തീ വ്യാപിക്കുന്നത്. കാട്ടുതീ പടരുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുന്ന 19000 പേരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. 19,000 പേരോട് ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട്

Continue Reading