സർക്കാർ കൊവിഡ് കാലത്ത് പിപിഇ കിറ്റിൽ കൊള്ള നടത്തിയെന്ന പ്രതിപക്ഷ ആരോപണത്തിൽ സർക്കാറിനെതിരെ പുതിയ നീക്കവുമായി പ്രതിപക്ഷം. രമേശ് ചെന്നിത്തല ഇന്നലെ നിയമസഭയിൽ അതിരൂക്ഷമായ വിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ പിപിഇ കിറ്റുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കുന്നതിന് മുമ്പായി കുറഞ്ഞ നിരക്കിൽ പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത‌ കമ്പനി ആരോഗ്യവകുപ്പിന് നൽകിയ കത്താണ് പുറത്തുവിട്ടിരിക്കുന്നത്. വാങ്ങിയതിൻ്റെ മൂന്ന് മടങ്ങ് കുറവിൽ പിപിഇ കിറ്റ് വാഗ്ദാനം ചെയ്തെന്നാണ് ആരോപണം. ആരോഗ്യവകുപ്പിന് അനിത ടെക്സസ്കോട്ട് എന്ന കമ്പനി നൽകിയ കത്ത് പ്രതിപക്ഷം പുറത്ത് വിട്ടു. സാൻഫാർമ കമ്പനിയിൽ നിന്ന് കിറ്റ് ഒന്നിന് 1550 രൂപയ്ക്ക് വാങ്ങാനായിരുന്നു സർക്കാർ തീരുമാനം. എന്നാൽ അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനം ഈ ഉത്തരവിറക്കുന്നതിന് മുൻപ് തന്നെ 550 രൂപ നിരക്കിൽ 25,000 കിറ്റ് നൽകാൻ തയ്യാറാണെന്ന് സർക്കാറിനെ അറിയിച്ചിരുന്നു. പ്രതിപക്ഷം ഈ കത്താണ് ഉയർത്തിക്കാട്ടുന്നത്. രമേശ് ചെന്നിത്തല ഇന്നലെ നിയമസഭാ സമ്മേളനത്തിൽ കോവിഡ് കാലത്തെ പിപിഇ കിറ്റ്‌ വാങ്ങൽ വിവാദത്തിൽ രൂക്ഷ വിമർശനമായിരുന്നു നടത്തിയത്.

Related Posts