തദ്ദേശ തിരഞ്ഞെടുപ്പിൽ വൈഷ്ണ സുരേഷ് വിജയിച്ചു. യുഡിഎഫ് സ്ഥാനാർഥിയായ വൈഷ്ണ സുരേഷ് 363 വോട്ടുകള്‍ക്കാണ് വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർഥിയായ അംശു വാമദേവനെയാണ് വൈഷ്ണ പരാജയപ്പെടുത്തിയത്. 231 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ട് ലഭിച്ചു.

അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ്. പ്രയ്തനവും കഠിനാധ്വാനവും ജനങ്ങള്‍ തിരിച്ചറിഞ്ഞ് വലിയ പിന്തുണ നൽകിയെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് യുഡിഎഫ് മുട്ടട വാര്‍ഡിൽ വിജയിക്കുന്നത്. കേരളത്തിലെ തദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയമാണ് വൈഷ്ണ സുരേഷിന്റേത്.

Related Posts