പ്ലസ് വൺ വിദ്യാർഥിനികളെ വീടുകൾക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റിൽചിറ സാബുവിന്റെ മകൾ ഐറിൻ സാബു (18 ), ചമ്പക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര വീട്ടിൽ ഡേവിഡിന്റെ മകൾ ആൻ മരിയ ഡേവിഡ് എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെയോടെ രണ്ടുപേരെയും വീടിനുള്ളിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി. മനോവിഷമമാണ് മരണ കാരണമെന്നാണ് എഫ്ഐആർ. നെടുമുടി പോലീസ് അന്വേഷണമാരംഭിച്ചു.
സഹോദരങ്ങൾക്കൊപ്പം വീട്ടിലെ ഹാളിൽ ഉറങ്ങാൻ കിടന്ന ആൻമരിയ ഷാളുപയോഗിച്ച് തൂങ്ങിയനിലയിൽ പുലർച്ചെ നാലരയോടെ ഉറക്കമുണർന്ന സഹോദരനാണ് കാണുന്നത്. മാതാവ് ബിൻസി. ഐറിന്റെ മാതാവ്: റോസമ്മ. സഹോദരങ്ങൾ ജെറിൻ , ഷെറി.