അനില്‍ അംബാനിയുടെ മുംബൈയിലെ 3,716.83 കോടി വില വരുന്ന 17 നില വസതിയായ ‘അബോഡ്’ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമപ്രകാരമാണ് വസതി കണ്ടുകെട്ടിയത്. ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 15,700 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്‍റെ പേരിലുള്ള ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായാണ് കണ്ടുകെട്ടല്‍ നടപടി. പാലി ഹില്‍ പരിസരത്താണ് വസതി സ്ഥിതി ചെയ്യുന്നത്.
രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി അനില്‍ അംബാനി ഉടന്‍ ഹാജരാവുമെന്നാണ് വിവരം. പിഎംഎല്‍എ നിയമപ്രകാരം കഴിഞ്ഞ ആഗസ്റ്റില്‍ അനില്‍ അംബാനി ഇ ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെതിരെ ഉയര്‍ന്ന വായ്പാ തിരിമറി – സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളില്‍ നടക്കുന്ന വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടപടി.