ആരോഗ്യമന്ത്രി വീണാ ജോർജിന് കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധ പ്രകടനത്തിനിടെ പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ. മൈലപ്ര ബഥനി സ്കൂളിലെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ പെൺകുട്ടിയുടെ അഭിനയ പാടവത്തോടെയാണ് വർഷങ്ങൾക്ക് ശേഷവും വീണാ ജോർജ് കണ്ണൂരിൽ അഭിനയിച്ച് തകർത്തതെന്ന് അലോഷ്യസ് സേവ്യർ വിമർശിച്ചു.

കെ.എസ്.യു പ്രവർത്തകർ മന്ത്രിയെ ആക്രമിക്കുന്ന ഏതെങ്കിലും ദൃശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. കെ.എസ്.യു പ്രവർത്തകരെ വ്യാജവാർത്തകൾ കൊണ്ട് കൊത്തിവലിക്കാൻ അനുവദിക്കില്ലെന്നും കെ.എസ്.യു പ്രവർത്തകർ കൈയേറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Posts