മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യക്കൊപ്പം രാജ്‌ഭവനിൽ എത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ സന്ദർശിച്ചു. രാജ്ഭവനിൽ ഗവർണറും കുടംബവുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച 25 മിനിട്ടോളം നീണ്ടുനിന്നു. പരസ്പരം ഉപഹാരങ്ങളും കൈമാറിയശേഷം രാജ്ഭവനിൽ നടക്കാൻ പറ്റിയ അന്തരീക്ഷം ആണല്ലോ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് ശരിവച്ച ഗവർണർ, രാജ്‌ഭവനിലേത് നല്ല അന്തരീക്ഷമാണെന്നും ഒരുമിച്ച് നടക്കാമെന്നും പിണറായിയോട് പറഞ്ഞു. നയപ്രഖ്യാപന പ്രസംഗം നടത്താൻ കഴിഞ്ഞ ദിവസം ഗവർണർ രാജന്ദ്രേ വിശ്വനാഥ് അർലേക്കർ നിയമസഭയിലെത്തിയിരുന്നു. പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവർണറെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്.

Related Posts