ശബരിമല സ്വര്‍ണക്കൊള്ളയിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എ.പത്മകുമാറിൻ്റെ അറസ്റ്റ് ഉടൻ?
ശബരിമല സ്വര്‍ണക്കൊള്ളയിൽ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എ. പത്മകുമാറിൻ്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് പ്രത്യേക അന്വേഷണസംഘത്തിൻ്റെ(എസ്‌ഐടി)വിലയിരുത്തല്‍. എ.പത്മകുമാറിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡണ്ടുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായവര്‍. പത്മകുമാറും
ഇടുക്കിയിൽ സ്കൂൾ ബസ് കയറി വിദ്യാർത്ഥി മരിച്ച സംഭവം, ഡ്രൈവർ അറസ്റ്റിൽ
ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി പ്ലേസ്ക്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. പൈനാവ് സ്വദേശി എം എസ് ശശിയാണ് അറസ്റ്റിലായത്. അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കൽ, മനഃപൂർവ്വമല്ലാത്ത നരഹത്യ, എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.തടിയമ്പാട് പറപ്പള്ളില്‍ ബെൻ ജോണ്‍സന്‍റെ മകൾ നാലു വയസുകാരി ഹെയ്സല്‍ ബെൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനായ
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു. രാമനാട്ടുകരയിലാണ് സംഭവം. ബസാർ സ്വദേശി റഹീസ്, നല്ലളം സ്വദേശി റമീസ് റഹ്‌മാൻ എന്നിവർക്കാണ് കുത്തേറ്റത്. ഒരാൾക്ക് കൈക്കും മറ്റേയാൾക്ക് വയറിനുമാണ് കുത്തേറ്റത്. ഇതിൽ റഹീസിൻ്റെ പരിക്ക് ഗുരുതരമാണ്.രണ്ടു പേരെയും രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ഇരുവരേയും ആക്രമിച്ച പ്രതി അക്ബർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. പൊലീസ് ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ബിഹാറിൻ്റെ മുഖ്യമന്ത്രിയായി ജെ.ഡി (യു) നേതാവ് നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പത്താം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രി ആകുന്നത്. ഇന്നലെ ചേർന്ന എൻ.ഡി.എ യോഗവും ജെ.ഡി (യു) നിയമസഭ കക്ഷി യോഗവും നിതീഷിനെ നേതാവായി തെരഞ്ഞെടുത്തു. പാർട്ടി നേതാവ് ഉമേഷ് കുശ്‍വാഹയും വിജയ് ചൗധരിയും നിതീഷിൻ്റെ പേര് നിർദേശിച്ചു. ബിജേന്ദ്ര യാദവ് പിന്താങ്ങി.എൻ.ഡി.എ യോഗത്തിൽ ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരിയാണ് നിതീഷിൻ്റെ പേര് നിർദേശിച്ചത്. നിതീഷ് കുമാർ
ഡി.കെ.ശിവകുമാർ കർണാടക പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും
ഡി.കെ.ശിവകുമാർ കർണാടക പിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കുംകർണാടക പിസിസി അധ്യക്ഷ സ്ഥാനം ഡി.കെ.ശിവകുമാർ ഒഴിഞ്ഞേക്കുമെന്ന സൂചന. എല്ലാകാലത്തേക്കും ഈ പദവിയിൽ തുടരാൻ എനിക്ക് കഴിയില്ലെന്നും മാർച്ചിൽ പദവിയിൽ എത്തിയിട്ട് ആറുവർഷമാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യാശയോടെ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നത് തുടരാൻ കോൺഗ്രസ് പ്രവർത്തകരോട് ശിവകുമാർ ആഹ്വാനം ചെയ്തു. ഞാൻ എവിടെയാണെന്നത് പ്രധാനമല്ല, കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പുണ്ടെന്നും പ്രതീക്ഷ കൈവിടരുത് – ശിവകുമാർ
നമ്മ മെട്രോ യെല്ലോ ലൈനിൽ ആറാമത്തെ തീവണ്ടി ഉടൻ
ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള യെല്ലോ ലൈനിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ നമ്മ മെട്രോ. ഇലക്ട്രോണിക്സ് സിറ്റി റൂട്ടിൽ സർവീസ് നടത്താനുള്ള ആറാമത്തെ തീവണ്ടി ഉടൻതന്നെ ട്രാക്കിലെത്തും. ഇതോടെ ഓഫീസ് സമയങ്ങളിലെ സർവീസുകൾ തമ്മിലുള്ള ഇടവേള 12 മിനിറ്റായി കുറയും. നിലവിൽ ഇത് 15 മിനിറ്റാണ്. പുതിയ തീവണ്ടിയുടെ മൂന്ന് കോച്ചുകൾ തിങ്കളാഴ്‌ചയും അടുത്ത മൂന്നു കോച്ചുകൾ ബുധനാഴ്ചയും ബംഗാളിൽനിന്ന് റോഡുമാർഗം അയച്ചിട്ടുണ്ട്. ആർവി റോഡിൽനിന്ന് ബൊമ്മസാന്ദ്രയിലേക്ക് 19.15 കിലോ മീറ്റർ ദൈർഘ്യമുള്ള
പോക്സോകേസ്: മുൻമുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് സമൻസ്
പോക്സോകേസിൽ വിചാരണയ്ക്ക് ഹാജരാകാൻ നിർദേശിച്ച് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കോടതിയുടെ സമൻസ്. ഡിസംബർ രണ്ടിന് ഹാജരാകണമെന്നാണ് ബെംഗളൂരുവിലുള്ള പ്രത്യേക കോടതിയുടെ നിർദേശം. ഇതിനെതിരേ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് വിചാരണയാരംഭിക്കുന്നത്. കേസിനെതിരേ സമർപ്പിച്ച ഹർജിയെത്തുടർന്ന് യെദ്യൂരപ്പയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. യെദ്യൂരപ്പയെ കൂടാതെ സഹായികളായ മറ്റ് മൂന്നുപേർക്കും സമൻസ് നൽകിയിട്ടുണ്ട്. 17-കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് യെദ്യൂരപ്പയുടെ പേരിലുള്ള കേസ്.
മലയാളി വിദ്യാർഥികളെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ
മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന കേസിൽ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ആർ.വിഘ്‌നേശ്(29), കെ.ആർ. പ്രജ്വൽ (23), കെ. ഹേമന്ത്(23), വിശാൽ മൂർത്തി (23), എസ്. ബാലാജി (21) എന്നിവരാണ് പിടിയിലായത്. കെങ്കേരിയിൽ ആർ ആർ നഗറിൽ കഴിഞ്ഞദിവസം രാത്രിയിൽ കണ്ണൂർ, ഇടുക്കി സ്വദേശികളായ മൂന്ന് മലയാളി വിദ്യാർഥികളെയാണ് ഇവർ ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്തത്.
വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അർഹതയുണ്ടെന്ന കോടതി വിധി ജനാധിപത്യത്തിൻ്റെ വിജയം: രമേശ് ചെന്നിത്തല
വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അർഹതയുണ്ടെന്നുള്ള കോടതി വിധി ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വൈഷ്ണയുടെ വാർഡില്‍ അദ്ദേഹം പ്രസംഗിച്ചുകൊണ്ടിരിക്കവെയാണ് വൈഷ്ണയ്ക്ക് വോട്ട് അവകാശത്തിന് അർഹതയുണ്ടെന്ന വിധി വന്നത്. കോടതി വിധി ജനാധിപത്യത്തിൻ്റെ വിജയമാണെന്ന് ചെന്നിത്തല പറഞ്ഞു.
അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന 10 പേരെ കാണാനില്ല
ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്തിരുന്ന 10 പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. ഹരിയാന, ജമ്മു കശ്‌മീർ പോലീസ് എന്നിവർ സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 10 പേരെ കാണാതായ വിവരം പുറത്തുവന്നത്. കാണാതായവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. കശ്‌മീരിൽ നിന്നുള്ള മൂന്ന് പേർ ഉൾപ്പെടെ 10 പേരെ കാണാനില്ലെന്ന വിവരം ഇന്ന് ഉച്ചയോടെയാണ് ഇന്റലിജൻസ് വൃത്തങ്ങൾ പുറത്തുവിട്ടത്. ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം