ബെംഗളൂരുവിൽ കുടുംബം കന്യാകുമാരിയിലേക്ക് യാത്ര പോയപ്പോൾ വീട്ടിൽ മോഷണം; 56 ലക്ഷം രൂപയുടെ സ്വർണവും പണവും കവർന്നു

ബെംഗളൂരുവിൽ കുടുംബം മൂന്ന് ദിവസത്തെ യാത്ര പോയ സമയത്ത് വീട് കുത്തിത്തുറന്ന് 56 ലക്ഷം രൂപയുടെ സ്വർണവും വെള്ളിയും പണവും കവർന്നു. കിഴക്കൻ ബെംഗളൂരുവിലെ ദൊഡ്ഡബനസവാടിയിലെ ലക്ഷ്മമ്മ ലേഔട്ടിലാണ് സംഭവം.

പ്രദേശവാസിയായ പി. രംഗനാഥും കുടുംബവും നവംബർ എട്ടിന് രാവിലെ ഏഴുമണിയോടെയാണ് കന്യാകുമാരിയിലേക്ക് യാത്ര തിരിച്ചത്. നവംബർ 11ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വീടിൻ്റെ വാതിൽ തുറന്നുകിടക്കുന്നതും പൂട്ട് തകർത്ത നിലയിലുമായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരകളുടെ പൂട്ടുകളും തകർത്തതായി കണ്ടെത്തി. സ്വർണ മംഗല്യച്ചെയിൻ, നാല് സ്വർണമാലകൾ, മോതിരങ്ങൾ, കമ്മലുകൾ, നെക്ലേസ്, വളകൾ, ബ്രേസ്ലെറ്റ്, അഞ്ച് സ്വർണക്കട്ടികൾ എന്നിവയാണ് മോഷണം പോയത്.

ഇതിനുപുറമെ 12 ലക്ഷം രൂപയും മൂന്ന് ജോഡി വെള്ളി പാദസരങ്ങളും വെള്ളിപ്പാത്രങ്ങളും രണ്ട് ജോഡി വെള്ളി വിളക്കുകളും മോഷ്ടാക്കൾ കവർന്നു. നഷ്ടമായ വസ്തുക്കളുടെ ആകെ മൂല്യം 56 ലക്ഷം രൂപയെന്നാണ് കണക്കാക്കുന്നത്.

നവംബർ എട്ട് മുതൽ 11 വരെയുള്ള ദിവസങ്ങൾക്കിടയിലാണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ബനസവാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.ബെംഗളൂരുവിൽ കുടുംബം മൂന്ന് ദിവസത്തെ യാത്ര പോയ സമയത്ത് വീട് കുത്തിത്തുറന്ന് 56 ലക്ഷം രൂപയുടെ സ്വർണവും വെള്ളിയും പണവും കവർന്നു. കിഴക്കൻ ബെംഗളൂരുവിലെ ദൊഡ്ഡബനസവാടിയിലെ ലക്ഷ്മമ്മ ലേഔട്ടിലാണ് സംഭവം.

പ്രദേശവാസിയായ പി. രംഗനാഥും കുടുംബവും നവംബർ എട്ടിന് രാവിലെ ഏഴുമണിയോടെയാണ് കന്യാകുമാരിയിലേക്ക് യാത്ര തിരിച്ചത്. നവംബർ 11ന് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. വീടിൻ്റെ വാതിൽ തുറന്നുകിടക്കുന്നതും പൂട്ട് തകർത്ത നിലയിലുമായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരകളുടെ പൂട്ടുകളും തകർത്തതായി കണ്ടെത്തി. സ്വർണ മംഗല്യച്ചെയിൻ, നാല് സ്വർണമാലകൾ, മോതിരങ്ങൾ, കമ്മലുകൾ, നെക്ലേസ്, വളകൾ, ബ്രേസ്ലെറ്റ്, അഞ്ച് സ്വർണക്കട്ടികൾ എന്നിവയാണ് മോഷണം പോയത്.

ഇതിനുപുറമെ 12 ലക്ഷം രൂപയും മൂന്ന് ജോഡി വെള്ളി പാദസരങ്ങളും വെള്ളിപ്പാത്രങ്ങളും രണ്ട് ജോഡി വെള്ളി വിളക്കുകളും മോഷ്ടാക്കൾ കവർന്നു. നഷ്ടമായ വസ്തുക്കളുടെ ആകെ മൂല്യം 56 ലക്ഷം രൂപയെന്നാണ് കണക്കാക്കുന്നത്.

നവംബർ എട്ട് മുതൽ 11 വരെയുള്ള ദിവസങ്ങൾക്കിടയിലാണ് മോഷണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ബനസവാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.

Related Posts