കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഭേദഗതി ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഭേദഗതി ഹർജി അംഗീകരിക്കരുതെന്ന സർവകലാശാലയുടെ വാദം കോടതി തള്ളി. ഹർജിയിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് വാദം നടക്കും.
തങ്ങൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ സർവകലാശാലയുടെ പക്കൽ മതിയായ തെളിവുകളില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ സസ്പെൻഷന് കൃത്യമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും വിദ്യാർഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്ഐആർ കെട്ടിച്ചമച്ചതാണെന്നും കാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വസ്തുതകൾ വ്യക്തമാകുമെന്നും ഹർജിയിൽ പറയുന്നു.
സസ്പെൻഷൻ മൂലം നഷ്ടമായ ഹാജരും ഇന്റേണൽ മാർക്കും അനുവദിക്കണമെന്നും പരീക്ഷ എഴുതാൻ അവസരം നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
അതേസമയം, സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിവരുന്ന നിരാഹാര സമരം 15 ദിവസം പിന്നിട്ടു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഭേദഗതി ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഭേദഗതി ഹർജി അംഗീകരിക്കരുതെന്ന സർവകലാശാലയുടെ വാദം കോടതി തള്ളി. ഹർജിയിൽ നാളെ ഉച്ചയ്ക്ക് രണ്ടിന് വാദം നടക്കും.
തങ്ങൾക്കെതിരായ കുറ്റങ്ങൾ തെളിയിക്കാൻ സർവകലാശാലയുടെ പക്കൽ മതിയായ തെളിവുകളില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ സസ്പെൻഷന് കൃത്യമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും വിദ്യാർഥികൾ ഹർജിയിൽ ചൂണ്ടിക്കാട്ടി. പൊലീസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്ഐആർ കെട്ടിച്ചമച്ചതാണെന്നും കാമ്പസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ വസ്തുതകൾ വ്യക്തമാകുമെന്നും ഹർജിയിൽ പറയുന്നു.
സസ്പെൻഷൻ മൂലം നഷ്ടമായ ഹാജരും ഇന്റേണൽ മാർക്കും അനുവദിക്കണമെന്നും പരീക്ഷ എഴുതാൻ അവസരം നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
അതേസമയം, സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിവരുന്ന നിരാഹാര സമരം 15 ദിവസം പിന്നിട്ടു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ.