ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ ജില്ലയിൽ ഗുലാർ ബസാറിന് സമീപം ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

35ഓളം യാത്രക്കാരുമായി പോയ ബസ് പാലത്തിൽ നിന്ന് ഏകദേശം 100 അടി താഴ്ചയിലേക്കാണ് മറിഞ്ഞുവീണത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

തെഹ്‌രി ജില്ലാ മജിസ്‌ട്രേറ്റ് നിതിക ഖണ്ഡേൽവാൾ, സീനിയർ പൊലീസ് സൂപ്രണ്ട് ശ്വേത ചൗബേ എന്നിവരുൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.

Related Posts