കേരള സമാജം (രജി), കർണാടക നോർത്ത് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 19 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് യെലഹങ്ക അംബേദ്കർ ഭവനിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ്–ന്യൂ ഇയർ ആഘോഷത്തിൻ്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു.
എസ്.ആർ. വിശ്വനാഥ് എം.എൽ.എയും കേരള സമാജം (രജി.), കർണാടക പ്രസിഡണ്ട് എസ്.കെ. പിള്ളയും ചേർന്നാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. കേരള സമാജം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാംസ്കാരിക ആഘോഷങ്ങളിലും ഒരുപോലെ മുൻപന്തിയിൽ പ്രവർത്തിക്കുന്ന സംഘടനയാണെന്ന് എസ്.ആർ. വിശ്വനാഥ് എം.എൽ.എ ചടങ്ങിൽ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സമാജം സെക്രട്ടറി നടരാജൻ, രാജേഷ് വർമ്മ,വി എസ് ജോഷി,ശ്യാംകുമാർ, രാഹുൽ, നോർത്ത് ഡിവിഷൻ ചെയർമാൻ സുകുമാരൻ, വൈസ് ചെയർമാൻ കെ.കെ. സന്തോഷ് കുമാർ, കൺവീനർ സുമോദ്, ജോയിന്റ് കൺവീനർമാരായ എഡ്വേർഡ്, കാർത്തിക് എന്നിവർ പങ്കെടുത്തു.