കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗം കുടുംബസംഗമവും കന്നഡ രാജ്യോത്സവവും ബിലേക്കാഹള്ളി സിരി കൺവെൻഷൻ സെന്ററിൽ വച്ച് പതാകയും  ഉയർത്തി ആരംഭിച്ചു. 10മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ടി.പി.ശശികുമാർ, കെഎൻഎസ്എസ് ബോർഡ് ചെയർമാൻ ആർ. മനോഹരകുറുപ്പ്, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ട്രഷറർ വിജയകുമാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡണ്ട് വിജേഷ് വി നായറുടെ അദ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ KNSS വൈസ് ചെയർമാൻ മോഹൻകുമാർ മുൻ പ്രസിഡണ്ടും ബോർഡ് മെമ്പറുമായ എസ് ഹരിദാസ്, സെക്രട്ടറി സി.ആർ.രഘുനാഥൻ നായർ, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ മധു മേനോൻ വനിതാ വിഭാഗം കാവേരി പ്രസിഡണ്ട് ശ്രീജ ശരത്, സെക്രട്ടറി ബിന്ദു വി.പി രുദ്ര പ്രസിഡണ്ട് കുമാരി സ്നേഹ, സെക്രട്ടറി കുമാരി ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. വിഭവസമൃദ്ധമായ സദ്യയും കരയോഗം കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും മെഗാ തിരുവാതിരയും ഉണ്ടായിരുന്നു. 

Related Posts