ബാംഗ്ലൂർ കേരള സമാജം, മല്ലേശ്വരം സോണിൻ്റെ പ്രതിമാസ യോഗം നാളെ ദൊഡ്ഡബൊമ്മസാന്ദ്രയിലുള്ള സമാജം ഓഫീസിൽ (കെ എൻ ഇ പബ്ലിക് സ്‌കൂൾ) വച്ചു നടക്കും. യോഗത്തിൽ നോർക്ക റൂട്ട്സ് ബാംഗ്ളൂരിലെ പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ നോർക്ക പദ്ധതികളെക്കുറിച്ചും നോർക്ക ഡെവലപ്മെൻറ് ഓഫീസർ റീസ രഞ്ജിത്ത് വിശദീകരിക്കും. നാളെ വൈകുന്നേരം 6.30ന് ആണ് പരിപാടി.

നോർക്കയുടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും അറിയുന്നതിനുള്ള മികച്ച അവസരമാണിതെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ പോൾ പീറ്റർ അധ്യക്ഷത വഹിക്കും.

കൂടുതൽ വിവരങ്ങൾക്ക് 831 030 1304 വിളിക്കുക.

Related Posts