ബാംഗ്ലൂര്‍ കേരള സമാജത്തിൻ്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ വിരുത് വിളിച്ചറിയിക്കുന്ന മത്സരവേദിയായി. ചിത്ര രചന മത്സരം ചിത്രകാരൻ പി വി ഭാസ്കരൻ ആചാരി ഉത്ഘാടനം ചെയ്തു. കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് അധ്യക്ഷത വഹിച്ചു.

കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ട്രഷറർ ജോർജ് തോമസ്, ജോയിൻറ് സെക്രട്ടറി അനിൽ കുമാർ ഒ കെ, അസിസ്റ്റൻറ് സെക്രട്ടറിമാരായ മുരളീധരൻ, വിനു ജി, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട്‌ സി ഗോപിനാഥ്, വനിതാ വിഭാഗം ചെയർപേർസൺ സുധ വിനേഷ്, കെ എൻ ഇ
ട്രസ്റ്റി രാജീവൻ കെ എൻ, കേരള സമാജം ഭാരവാഹികളായ ഹരികുമാർ, പുഷ്പരാജ്, വിനേഷ്, ശോഭന പുഷ്പരാജ്, ശ്രീജ ഭാസ്കർ, ജിതേഷ് തുടങ്ങിയവർ സംബന്ധിച്ചു.

മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ 300 ൽ അധികം കുട്ടികള്‍ പങ്കെടുത്തു. 6 വയസു വരെയുള്ള സബ് ജൂനിയര്‍ വിഭാഗത്തില്‍ പൂക്കളും പുഴകളും ചിത്ര രചനക്ക് വിഷയമാക്കിയപ്പോള്‍ 11 വയസുവരെയുള്ളവര്‍ കാര്‍ട്ടൂണ്‍ കഥാപത്രങ്ങളെയും വീടും പരിസരവും ക്യാന്‍വാസില്‍ പകര്‍ത്തി. 17 വയസുവരെ യുള്ള സീനിയര്‍ വിഭാഗക്കാര്‍ക്ക് സീനറികളും പ്രകൃതി ഭംഗിയും ക്യാന്‍വാസില്‍ പകര്‍ത്തി തങ്ങളുടെ ഭാവന പ്രകടിപ്പിച്ചു.

വാശിയേറിയ മത്സരത്തിനു ബാംഗ്ലൂരിലെ ചിത്രകാരന്‍മാരായ പി വി ഭാസ്കർ, ജോൺസൺ, രാമചന്ദ്രൻ എന്നിവർ വിധികർത്താക്കളായി.

വിജയികള്‍:-

സബ് ജൂനിയര്‍

  1. വരുണേഷ് പി 2. ജോഷ്വാ 3. ശിവന്യ എസ്

പ്രോത്സാഹന സമ്മാനം: എസ് ഗുഹാൻ, യുവിക, ജനനി, അൻവിക അർജുൻ, ഷെയ്ഖ് സൈനബ് ഫാത്തിമ

ജൂനിയര്‍:-

  1. പ്രതീക്ഷ ചോപ്ര 2. തനയാത്മിക 3. മുഹമ്മദ്‌ രോഹൻ

പ്രോത്സാഹന സമ്മാനം: –
ആരവ് കുമാർ, എസ് നവീൻ, എസ് ഡി മഹതി വർഷ, യാഷ്വി എം, ഇഷ വിനേഷ്

സീനിയര്‍:-

  1. റിതിൻ എസ് ആർ 2. നക്ഷത്ര എം 3. മീനാക്ഷി മഞ്ജീഷ്

പ്രോത്സാഹന സമ്മാനം: ക്രിസ് റജി, വന്ദന എൻ, രക്ഷൻ, ജയന്ത്, ആര്യ ഭാസ്കർ

Related Posts