ബാംഗ്ലൂരിൽ നിന്ന് പുതിയതായി ആരംഭിച്ച കൊട്ടാരക്കര സ്ലീപ്പർ ബസ്സിന് വിവിധ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

സുവർണ്ണ കർണാടക കേരളസമാജം സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രൻ, വൈസ് പ്രസിഡണ്ടുമാരായ ബൈജു,കെ.ജെ, മെറ്റി ഗ്രേസ്, കോരമംഗല ശാഖ കൺവീനർ രാധാകൃഷ്ണൻ അടൂർ, പ്രശാന്ത്, ബാലകൃഷ്ണൻ, ഫാദർ വർഗീസ് പുതുപറമ്പിൽ കെ കെ ടി എഫിൻ്റെ ഭാഗമായി ആർ.വി.ആചാരി, എം എം എയെ പ്രതിനിധീകരിച്ച് ഷംസുദ്ദീൻ കൂട്ടാളി, ഷംസുദ്ദീൻ സാറ്റലൈറ്റ്, മുഹമ്മദ് മൗലവി എന്നിവർ സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.
കെഎസ്ആർടിസിക്ക് വേണ്ടി ബാംഗ്ലൂർ സ്റ്റേഷൻ ഇൻസ്പെക്റ്റർമാരായ അശോകൻ, ശിവൻ, എന്നിവരും പാലക്കാട് ഡിപ്പോയിൽ നിന്ന് സുനിൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ദിവസവും വൈകിട്ട് 5.45 ന് ആണ് കൊട്ടാരക്കര സാറ്റലൈറ്റ് സ്റ്റാൻഡിൽ നിന്നും ബസ് പുറപ്പെടുന്നത്. കൂടാതെ ഒരു എറണാകുളം സെമി സ്ലീപ്പർ ബസ്സും വൈകിട്ട് 7.15 ന് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഓണത്തോട് അനുബന്ധിച്ച് ആരംഭിച്ച ഈ രണ്ടു സർവീസുകളും മലയാളികൾക്ക് ഒരുപാട് പ്രയോജനപ്പെടുന്നതാണ്.

Related Posts