കേരളസമാജം കർണാടകയുടെ ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കും. ഡിസംബർ 20ന് യെലഹങ്ക സാറ്റലൈറ്റ് ടൗണിലുള്ള ഡോ.ബി.ആർ.അംബേദ്‌കർ ഭവനിൽവച്ചാണ് ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷം നടക്കുക.

കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ ബൈരെ ഗൗഡ, യെലഹങ്ക എംഎൽഎ എസ്ആർ വിശ്വനാഥ്, വേൾഡ് മലയാളി കൗൺസിൽ കർണാടക ചെയർമാൻ സി പി രാധാകൃഷ്‌ണൻ, എസ്.എഫ്.എസ് അക്കാഡമി പ്രിൻസിപ്പൽ ഫാദർ ഷിൻ്റോ ജേക്കബ് എന്നിവർ പങ്കെടുക്കുമെന്ന് പ്രസിഡണ്ട് എസ്.കെ.പിള്ള സെക്രട്ടറി ശ്രീകുമാർ എന്നിവർ അറിയിച്ചു. മെഗാ സംഗീത പരിപാടി ക്രിസ്‌തുമസ്‌ – പുതുവത്സരാഘോഷത്തിനു മാറ്റുകൂട്ടും.

Related Posts