നേപ്പാളിൽ വീണ്ടും ജെൻസീ കലാപം. പ്രതിഷേധക്കാരും പൊലീസുമായും പുലർച്ചെ ഏറ്റുമുട്ടലുണ്ടായി. ആറ് ജെൻസീ പ്രതിഷേധക്കാർക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിൽ 2026 മാർച്ച് 5ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎൻ യുഎംഎൽ നേതാക്കൾ ബാര ജില്ല സന്ദർശിക്കാൻ പദ്ധതിയിട്ടതിനെത്തുടർന്നാണ് സംഘർഷം ആരംഭിച്ചത്.

ബുധനാഴ്ച നേപ്പാളിലെ ബാര ജില്ലയിലാണ് ജൻസീ സംഘവും സിപിഎൻ-യുഎംഎൽ പ്രവർത്തകരുമായി ഏറ്റുമുട്ടലുണ്ടായത്. ഇതോടെ മേഖലയിൽ കർഫ്യൂ ഏർപ്പെടുത്തിയതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പിന്നാലെ സിമാര വിമാനത്താവളത്തിന് സമീപം സംഘർഷം രൂക്ഷമായതിനെത്തുടർന്ന് പൊലീസ് കണ്ണീർവാതക പ്രയോഗവും നടത്തി. ഇതോടെ വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ നിർത്തിവച്ചു.

Related Posts