ശ്രീനാരായണ സമിതി കൊമ്മസാന്ദ്ര, എസ്.എൻ.നഗറിലെ ശ്രീ അയ്യപ്പസ്വാമി – ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ രമേശ് റെഡ്ഡിയും കുടുംബവും ക്ഷേത്രത്തിൽ അയ്യപ്പ ഭജനയും, തുടർന്ന് അന്നദാനവും വഴിപാടായി നടത്തി. അശോക് ഗോപിനാഥൻ്റെ നേതൃത്വത്തിൽ വോയിസ് ഓഫ് സന്നിധിയുടെ അയ്യപ്പ ഭജന നടന്നു, തുടർന്ന് അന്നദാനവും നടത്തി. വൈസ് പ്രസിഡണ്ട് എസ് രാമചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ഷിനൂൺ സി പി, അമ്പലം കമ്മിറ്റി വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ, ബിജിമോൻ, യുഗേഷ്, അനീഷ്, ജയാചന്ദ്രൻ, പ്രഭ ഉണ്ണിക്കൃഷ്ണൻ, സലീല ശശി, അമൃത എം, നാൻസി ജെ, വിജി ബി, ബിന്ദു, മണി മുതലായവർ നേതൃത്വം നൽകി.
വൃശ്ചികമാസം 1-ാം തീയതി മുതൽ മകരവിളക്ക് ദിവസം വരെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. വ്രതമെടുത്ത് മാലയിട്ട സ്വാമിമാർക്ക് വിരിവയ്ക്കാനുള്ള പ്രത്യേക സൗകര്യം
സജ്ജീകരിച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി എം.കെ രാജേന്ദ്രൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 080 25510277, 080 25548133, 9980812162, 9886709134.