സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഏറെ നാളുകൾക്ക് ശേഷമാണ് സ്വർണവില വീണ്ടും ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്തുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ്റെ വിപണിവില 99,760 രൂപയായി.
ഒരു ഗ്രാം സ്വർണത്തിന് 70 രൂപയാണ് കുറഞ്ഞത്. നിലവിലെ വില 12,470 രൂപയാണ്.
ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവില കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. വില വീണ്ടും ഒരു ലക്ഷത്തിന് താഴെയെത്തിയത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമാകും.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. കഴിഞ്ഞ ദിവസങ്ങളിലും കേരളത്തിൽ സ്വർണവില തുടർച്ചയായി താഴ്ന്നിരുന്നു.