ഹിമാചൽ പ്രദേശിൽ യുവാവിൻ്റെ വയറിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 300 രൂപ വരുന്ന 33 നാണയങ്ങൾ
വയറുവേദനയെ തുടർന്ന് ആശുപ്രതിയിലെത്തിയ യുവാവിൻ്റ വയറ്റിൽ നിന്ന് 300 രൂപ വരുന്ന 33 നാണയങ്ങൾ ഡോക്ടർ പുറത്തെടുത്തു. ജനുവരി 31ന് ഹിമാചൽ പ്രദേശിലെ ബിൽസാപുരിലെ ഘുമർവിൻ നഗരത്തിൽ ആണ് സംഭവം നടന്നത്. സ്കീസോഫ്രീനിയ അസുഖം കാരണം ബുദ്ധിമുട്ടുന്ന രോഗിയിൽ നിന്നാണ് നാണയങ്ങൾ പുറത്തെടുത്തത്. വയറുവേദനയെ തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിച്ച രോഗിയെ എൻഡോസ്കോപ്പിക്ക് വിധേയനാക്കുകയായിരുന്നു.
247 ഗ്രാം ഭാരമുള്ള 33 നാണയങ്ങളാണ് യുവാവിൻ്റെ വയറ്റിൽ ഡോ. അൻകുഷ് കണ്ടെത്തിയത്. ഒന്ന്, രണ്ട് രൂപയുടെ നാണയങ്ങളും പത്ത്, ഇരുപത് രൂപയുടെ നാണയങ്ങളും വയറ്റിലുണ്ടായിരുന്നു. മൂന്ന് മണിക്കൂർ നീണ്ട ലാപ്രോസ്കോപ്പി ശസ്ത്രക്രിയ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ഡോക്ടർ പറയുന്നു. വയറിൻ്റെ എല്ലാ ഭാഗത്തും ഉണ്ടായിരുന്ന നാണയങ്ങൾ കമ്പ്യൂട്ടർ റേഡിയോഗ്രഫി (സിആർ) ഉപയോഗിച്ചാണ് കൃത്യമായി കണ്ടെത്തിയത്.