ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്‌മയുടെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മൂന്നാം പ്രതിയും ഗ്രീഷ്‌മയുടെ അമ്മാവനുമായ നിർമ്മല കുമാരൻ നായരുടെ ശിക്ഷാവിധി കോടതി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്‌തു. വധശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഗ്രീഷ്‌മയുടെ അപ്പീലിൽ പ്രോസിക്യൂഷന് ഹൈക്കോടതി നോട്ടീസ് അയച്ചു.
നിലവിൽ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിൽ കഴിയുകയാണ് ഗ്രീഷ്മ. വിചാരണക്കോടതിക്ക് തെളിവുകൾ പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നാണ് പ്രധാന വാദം. വിഷം നൽകിയെന്ന് പറയപ്പെടുന്ന സംഭവം തമിഴ്‌നാട്ടിൽ വെച്ചാണ്. അതുകൊണ്ട് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിക്ക് വിചാരണ നടത്താനുള്ള അധികാരമില്ലെന്ന് ഗ്രീഷ്‌മ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ വാദിച്ചു.
തെളിവുകളില്ലാതെയാണ് വിചാരണക്കോടതിയുടെ വിധിയെന്നും ജ്യൂസിൽ പാരസെറ്റമോൾ മിക്‌സ് ചെയ്‌തുവെന്ന് കണ്ടെത്തിയിട്ടില്ലെന്നും പറഞ്ഞു. പ്രോസിക്യൂഷൻ കേസിന് വിരുദ്ധമാണ് കേസിലെ വസ്‌തുതകൾ എന്നും ഹൈക്കോടതിയിൽ വ്യക്തമാക്കി. മരണകാരണം വിഷം ഉള്ളിൽ ചെന്നതുമൂലമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലില്ല. ഷാരോണിൻ്റെ രക്ത സാമ്പിളിൽ നിന്ന് വിഷാംശം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല.
കൊല്ലാനുള്ള ഉദ്ദേശം ഷാരോണിന് ഉണ്ടായിരുന്നില്ല തുടങ്ങിയവാദങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്. വിവാഹത്തിന് ഷാരോൺ തടസമായിരുന്നുവെന്ന കണ്ടെത്തൽ തെറ്റാണ്. ഗ്രീഷ്‌മയും അമ്മാവനുമായി ക്രിമിനൽ ഗൂഡാലോചന നടത്തിയെന്ന വാദം പ്രൊസിക്യൂഷനില്ല. കഷായം നൽകി എന്നതിന് സാഹചര്യ തെളിവുകളില്ല. വധശിക്ഷ നൽകിയ നടപടി തെറ്റാണെന്നും അപ്പീലിൽ ഗ്രീഷ്‌മ പറഞ്ഞു.
ജ്യൂസിൽ പാരസെറ്റമോൾ മിക്‌സ് ചെയ്‌തുവെന്ന് കണ്ടെത്തിയിട്ടില്ലെന്നും തെളിവുകളില്ലാതെയാണ് വിചാരണക്കോടതിയുടെ വിധിയെന്നും പറഞ്ഞു. പ്രോസിക്യൂഷൻ കേസിന് വിരുദ്ധമാണ് കേസിലെ വസ്‌തുതകൾ എന്നും ഹൈക്കോടതിയിൽ വ്യക്തമാക്കി. മരണകാരണം വിഷം ഉള്ളിൽ ചെന്നതുമൂലമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലില്ല.
ഷാരോൺ വിവാഹത്തിന് തടസമായിരുന്നുവെന്ന കണ്ടെത്തൽ തെറ്റാണ്. ഗ്രീഷ്‌മയും അമ്മാവനുമായി ക്രിമിനൽ ഗൂഡാലോചന നടത്തിയെന്ന വാദം പ്രൊസിക്യൂഷനില്ല. കഷായം നൽകി എന്നതിന് സാഹചര്യ തെളിവുകളില്ല. വധശിക്ഷ നൽകിയ നടപടി തെറ്റാണെന്നും അപ്പീലിൽ ഗ്രീഷ്‌മ പറഞ്ഞു