കേരള സമാജം യെലഹങ്ക സോൺ കന്നഡ രാജ്യോത്സവ ആഘോഷം നടത്തി
കേരള സമാജം യെലഹങ്ക സോണിൻ്റെ നേതൃത്വത്തിൽ കന്നഡ രാജ്യോത്സവ ആഘോഷം നടത്തി. ആഘോഷങ്ങൾ കേരള സമാജം പ്രസിഡണ്ട് എം ഹനീഫ് ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ റജി എം ജി അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ , ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഒ കെ , ട്രഷറർ ജോർജ് തോമസ് , അസിസ്റ്റന്റ് സെക്രട്ടറിമാരായ മുരളിധരൻ വി, വിനു ജി, സോൺ കൺവീനർ അനീഷ്
ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ആൾക്കൂട്ട ദുരന്തം; കുറ്റപത്രം ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൻ്റെ ഉത്തരവാദിത്തം ആർസിബിക്കാണെന്നു പോലീസ്. കർണാടക പോലീസിൻ്റെ സിഐഡി വിഭാഗം തയാറാക്കിയ കുറ്റപത്രത്തിലാണ് റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനെ പ്രതിയാക്കിയിരിക്കുന്നത്.2200 പേജുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. കർണാടക ക്രിക്കറ്റ് അസോസിയേഷനും ഈവൻ്റ് മേനാജ്മെന്റ്റ് കമ്പനിയായ ഡിഎൻഎക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. യഥാസമയം പോലീസിനെ വിവരങ്ങൾ ധരിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായി. വലിയ ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ ഉണ്ടായില്ല. നിരക്ക് വിവരങ്ങൾ പരസ്യപ്പെടുത്തിയതിലും സ്വകാര്യ
ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാടകം ‘അനുരാഗക്കടവിൽ’ നവംബർ 22ന് ഇ.സി.എ ഹാളിൽ
ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ (ഇ.സി.എ) സംഘടിപ്പിക്കുന്ന നാടകം ‘അനുരാഗക്കടവിൽ’ നവംബർ 22 ശനിയാഴ്‌ച വൈകുന്നേരം 6.30ന് ഇ.സി.എ. ഹാളിൽ അരങ്ങേറും. ചെന്നൈയിലെ മലയാള നാടക സംഘടനയായ ‘ടീം ആർട്സ്’ ആണ് ‘അനുരാഗക്കടവിൽ’ നാടകം അവതരിപ്പിക്കുന്നത്. ആനന്ദ് രാഘവൻ ആണ് നാടകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. പി കെ സജിത്ത്, ഗോപരാജ് മാധവൻ എന്നിവർ ചേർന്നാണ് നാടകത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മതകളെയും സ്നേഹത്തിൻ്റെ അനന്തതയെയും തീർത്തും ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന ഒരു വികാരനാടകമാണ്.
ബെംഗളൂരുവില്‍ പട്ടാപ്പകല്‍ വന്‍ കൊള്ള; ATM ൽ നിറയ്ക്കാൻ കൊണ്ടുപോയ 7 കോടി രൂപ കവര്‍ന്നു
കർണാടകയിൽ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെന്ന വ്യാജേന ആയുധധാരികളായ സംഘം എടിഎമ്മിൽ നിറയ്ക്കാൻ പണം കൊണ്ടുപോകുന്ന വാഹനം തടഞ്ഞ് പണം കൊള്ളയടിച്ചു. ബംഗളൂരുവിലാണ് സംഭവം.ഏകദേശം ഏഴ് കോടി രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ ജെപി നഗർ ശാഖയിൽ നിന്ന് പണം കൊണ്ടുപോകുകയായിരുന്ന സിഎംഎസ് ക്യാഷ് വാൻ ആണ് ഇന്നോവ കാറിലെത്തിയ കൊള്ള സംഘം തടഞ്ഞത്. തങ്ങൾ കേന്ദ്ര നികുതി വകുപ്പിലെ ജീവനക്കാരാണെന്നും രേഖകൾ പരിശോധിക്കണമെന്നും ഇവർ വാഹനത്തിലുണ്ടായിരുന്നവരോടു പറഞ്ഞു. ക്യാഷ് വാനിലെ
വിഎം വിനുവിന് തിരിച്ചടി, വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി
യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും സംവിധായകനുമായ വിഎം വിനുവിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. ഹർജി തള്ളിയതോടെ വിനുവിന് സ്ഥാനാർത്ഥിയാകാൻ കഴിയില്ല. വിഎം വിനുവിൻ്റെ പേര് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നില്ല. കോൺഗ്രസ് സർപ്രൈസ് മേയർ സ്ഥാനാർഥിയായി രംഗത്തിറക്കിയ ചലച്ചിത്ര സംവിധായകൻ വി എം വിനുവിന് വോട്ടർ പട്ടികയിൽ പേരില്ലാത്തത് യുഡിഎഫിന് കനത്ത തിരിച്ചടിയായി.
തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി
തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി. വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധിയും, നെഗോഷ്യബിൾ ഇൻസ്ട്രുമെന്‍റ് ആക്ട് അനുസരിച്ചുള്ള അവധിയും അനുവദിക്കണമെന്നാണ് നിർദ്ദേശം. ഡിസംബർ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബർ 11ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസറഗോഡ് ജില്ലകളിലുമാണ് അവധി. രാവിലെ 7
ബിഎല്‍ഒമാരെ തടസപ്പെടുത്തിയാല്‍ 10 വര്‍ഷം വരെ തടവുശിക്ഷ: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
തീവ്രവോട്ടർപട്ടിക പരിഷ്കരണം (എസ്ഐആർ) നടപ്പാക്കിയേ തീരൂവെന്നും ഇത് ഭരണഘടനാപരമായ ചുമതലയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു.ഖേല്‍ക്കര്‍. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ (ബിഎല്‍ഒ) ജനങ്ങളും വില്ലേജ് ഓഫീസർമാരുമടക്കം സഹായിക്കണം. ബിഎൽഒമാരുടെ പ്രയാസം പരിഹരിക്കും. എല്ലാവരുടെയും പങ്കാളിത്തം വേണം. – അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. നിലവിലെ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ക്കും ഭരണഘടനാ വിധികള്‍ക്കും അനുസരിച്ച് മാത്രമാണ് വോട്ടര്‍പട്ടിക തീവ്രപരിശോധന നടക്കുന്നത്. ഇതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും വിട്ടുവീഴ്ചയില്ല. കമ്മിഷനെ സംബന്ധിച്ച്, ബിഎല്‍ഒ എന്നത്
രണ്ട് ദിവസത്തിനകം ആശങ്ക പരിഹരിക്കും: കെ ജയകുമാർ
ശബരിമലയിലെ മുന്നൊരുക്കങ്ങളൊന്നും പൂർത്തിയാക്കിയിട്ടില്ലെന്നും രണ്ട് ദിവസത്തിനകം ആശങ്ക പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ പറഞ്ഞു.മുന്നൊരുക്കങ്ങൾ ആറ് മാസത്തിനുമുന്നേ ആരംഭിക്കണമായിരുന്നു. നിലവിൽ ഇക്കാര്യങ്ങളെല്ലാം പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്. ഹൈക്കോടതി പറഞ്ഞതെല്ലാം ശരിയാണ്.രണ്ട് ദിവസത്തിനകം ഇത്തരം കാര്യങ്ങളിലെ ആശങ്ക പരിഹരിക്കും. പൂർണമായും മുന്നൊരുക്കങ്ങൾ ആരംഭിച്ചില്ല എന്നല്ല ഉദേശിച്ചതെന്നും ഒന്നും വിചാരിച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നാണ് പറയുന്നതെന്നും കെ ജയകുമാർ വ്യക്തമാക്കി.
സൗദിയിൽ ബസ് അപകടത്തിൽ മരിച്ചവരിൽ കർണാടക സ്വദേശികളും
കഴിഞ്ഞ ദിവസം സൗദിയിൽ ബസ് അപകടത്തിൽ മരിച്ചവരിൽ കർണാടകയിലെ ഹുബ്ബള്ളി, ബിദാർ സ്വദേശികളും. ഹുബ്ബള്ളിയിലെ ബിദറിലെ റഹ്മത്ബി (80), ഗണേസ്പേത്ത് നിവാസിയായ അബ്ദുൾ ഘാനി ഷിരഹട്ടി എന്നിവരാണ് മരിച്ചത്. മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ഉംറ തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. സൗദിയിലെ മദീനക്ക് സമീപം ടാങ്കർ ലോറിയിലിടിച്ച ബസിന് തീപിടിച്ച് 45 ഇന്ത്യൻ ഉംറ തീർഥാടകരാണ് മരിച്ചത്.
പ്രണയാഭ്യർഥന നിരസിച്ചതിന് പ്ലസ്‌ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി
തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പ്ലസ്‌ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി. രാമേശ്വരം സ്വദേശിനിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രതി മുനിരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ശാലിനി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് മുനിരാജ് പെൺകുട്ടിയെ ആക്രമിച്ചത്. സ്‌കൂളിലേക്കുള്ള വഴിയിൽ ഒളിച്ചിരുന്ന പ്രതി, പെൺകുട്ടി എത്തിയപ്പോൾ കത്തികൊണ്ട് കുത്തുകയായിരുന്നു. ശാലിനിയോട് പ്രതി മുനിരാജ് അനവധി തവണ പ്രണയാഭ്യർഥന നടത്തിയിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ ശാലിനി കഴിഞ്ഞദിവസം അച്ഛനോട് വിവരം പറഞ്ഞു. തുടർന്ന് അച്ഛൻ ചൊവ്വാഴ്‌ച വൈകീയിട്ട്