തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പ്ലസ്‌ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി. രാമേശ്വരം സ്വദേശിനിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. പ്രതി മുനിരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ശാലിനി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് മുനിരാജ് പെൺകുട്ടിയെ ആക്രമിച്ചത്. സ്‌കൂളിലേക്കുള്ള വഴിയിൽ ഒളിച്ചിരുന്ന പ്രതി, പെൺകുട്ടി എത്തിയപ്പോൾ കത്തികൊണ്ട് കുത്തുകയായിരുന്നു. ശാലിനിയോട് പ്രതി മുനിരാജ് അനവധി തവണ പ്രണയാഭ്യർഥന നടത്തിയിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ ശാലിനി കഴിഞ്ഞദിവസം അച്ഛനോട് വിവരം പറഞ്ഞു. തുടർന്ന് അച്ഛൻ ചൊവ്വാഴ്‌ച വൈകീയിട്ട് മുനിരാജിൻ്റെ വീട്ടിലെത്തി താക്കീത് നൽകിയിരുന്നു.