കോഴിക്കോട്ടുനിന്ന് പഠനയാത്രയ്ക്കു വന്ന വിദ്യാർഥികളുടെ ബസ് അപകടത്തിൽപെട്ടു. കർണാടകയിലെ ഹാസനിലാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ 15 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് വടകരയിൽ നിന്നെത്തിയ വിദ്യാർഥികളാണ് അപടത്തിൽപെട്ടത്. ബംഗളൂരു സന്ദർശിച്ച് മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച്‌ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഹാസനിലെ അറയ്ക്കൽഗുഡു എന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. പ്രാഥമിക ചികിത്സയ്ക്കുശേഷം രാത്രി തന്നെ സംഘം മടങ്ങി.

Related Posts