ജാലഹള്ളി വെസ്റ്റ് ശ്രീ അയ്യപ്പക്ഷേത്രത്തിൽ ശ്രീ അയ്യപ്പ വിഷ്ണു സഹസ്രനാമ പാരായണ മണ്ഡലിയുടെ ആഭിമുഖ്യത്തിൽ 22-ാമത് അഖണ്ഡ വിഷ്ണുസഹസ്രനാമ ജപയജ്ഞം നടത്തി. സാർവത്രിക സമാധാനം, ഐശ്വര്യം, മനുഷ്യനന്മ എന്നിവ ലക്ഷ്യമിട്ടായിരുന്നു ചടങ്ങുകൾ.

പ്രശാന്ത് നഗർ, ടി. ദാസറഹള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മണ്ഡലിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി സ്വസ്തിവാചനത്തോടെയും ഗണേശപൂജയോടെയും ആരംഭിച്ചു. തുടർന്ന് ശ്രീ ലക്ഷ്മി വെങ്കിടേശ്വര പൂജ നടന്നു.

27 നക്ഷത്രങ്ങളെയും ഉൾപ്പെടുത്തി നക്ഷത്രമാലാ സമ്പ്രദായത്തിൽ 27 തവണ വിഷ്ണുസഹസ്രനാമ അഖണ്ഡ പാരായണവും അർച്ചനയും നടത്തി. വിദ്യാവാചസ്പതി ഡോ. അരളു മല്ലിഗെ പാർഥസാരഥി, ഗ്രൂപ്പ് ക്യാപ്റ്റൻ (റിട്ട.) ഡോ. കെ.വി. മണി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.

വൈകുന്നേരം മഹാമംഗളാരതിയും പ്രസാദ വിതരണവും നടത്തി പരിപാടി സമാപിച്ചു.

Related Posts