ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി ഭരണകാലത്ത് ബലാത്സംഗ സംഭവങ്ങൾ നടന്നിട്ടില്ലേ എന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അതേസമയം, കുറ്റകൃത്യങ്ങൾ ചെയ്യുന്ന സാമൂഹിക വിരുദ്ധരെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നത്തെക്കുറിച്ചുള്ള ബിജെപിയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ബലാത്സംഗ സംഭവങ്ങൾ ഉണ്ടാകരുത്, സ്ത്രീകൾ സംരക്ഷിക്കപ്പെടണം, സമൂഹത്തിലെ സാമൂഹിക വിരുദ്ധർ അത്തരം കാര്യങ്ങൾ ചെയ്യുന്നു, അവർക്കെതിരെ ഞങ്ങൾ കർശന നടപടിയെടുക്കും. – മുഖ്യമന്ത്രി പറഞ്ഞു
യെലഹങ്കയിലേക്ക് ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിയെ കഴിഞ്ഞ ദിവസം രണ്ട് പേർ ചേർന്ന് പീഡിപ്പിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.