സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് മറുപടിയുമായി കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ. കണ്ണൂർ ജില്ലയിൽ ഏരിയാ സെക്രട്ടറിമാരെ തെരഞ്ഞെടുത്തതിൽ ഒറ്റ സ്ത്രീ പോലും ഇല്ലെന്നും ഇത് എന്തുകൊണ്ടാണെന്നും കാന്തപുരം ചോദിച്ചു. മെക് സെവൻ വ്യായാമ കൂട്ടായ്മയ്ക്കെതിരേ കാന്തപുരം നടത്തിയ പരാമർശത്തെ എം.വി.ഗോവിന്ദൻ വിമർശിച്ചിരുന്നു. അന്യപുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമം ചെയ്യരുതെന്ന സമസ്‌ത കാന്തപുരം വിഭാഗത്തിൻ്റെ വിമർശനത്തിനെതിരെ എം.വി.ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയുമായിട്ടാണ് എ.പി.അബൂബക്കർ മുസ്‌ലിയാർ രംഗത്ത് എത്തിയത്.
പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പൻ നിലപാടാണെന്നാ യിരുന്നു എം.വി. ഗോവിന്ദൻ്റെ വിമർശനം. അങ്ങനെ ശാഠ്യമുള്ളവർക്ക് പിടിച്ചുനിൽ ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞിരുന്നു.