എഴുത്തുകാരി ശാന്ത മേനോൻ്റെ ആദ്യ കവിതാസമാഹാരം ‘നീലത്തൂവലുള്ള പക്ഷി’ ഒക്ടോബർ 2ന് പ്രകാശനം ചെയ്യും. കേന്ദ്രസാഹിത്യ അക്കാദമി ജേതാവ് സുധാകരൻ രാമന്തളി പുസ്തകപ്രകാശനം നിർവഹിക്കും. ഒക്ടോബർ 2 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3ന് യലഹങ്ക ന്യൂ ടൗണിലെ അരുൺ പാറ്റിയോസ് ക്ലബ് ഹൗസിലാണ് പ്രകാശനച്ചടങ്ങ് നടക്കുക.
രാജേഷ് മേനോൻ, ജിഷ മേനോൻ, ജിതേഷ് കെ.എം, സ്നേഹ മേനോൻ, തേജ് കൃഷ്ണൻ, ശരണ്യ മേനോൻ, ഇഷ ജിതേഷ്, ഓസ്റ്റിൻ അജിത് എന്നിവർ ചേർന്ന് പുസ്തകത്തിൻ്റെ ആദ്യകോപ്പി ഏറ്റുവാങ്ങും. പ്രശസ്ത കവയിത്രി രമാ പ്രസന്ന പിഷാരടി, എഴുത്തുകാരൻ പ്രേംരാജ് കെ.കെ. എന്നിവർ പുസ്തകാവലോകനം നടത്തും. ഷൈനി അജിത് എഡിറ്റിംഗ് നിർവഹിച്ച കൃതി അഡോർ പബ്ലിഷിങ് ഹൗസ് ആണ് പ്രസിദ്ധീകരിക്കുന്നത്. കലാ-സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് 99643 52148