വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിൽ വീടിൻ്റെ വാതിൽക്കൽ അമ്മയ്ക്കൊപ്പം കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരന് പുലിയുടെ ആക്രമണം. തേയിലത്തോട്ടത്തിൽ പതുങ്ങിയിരുന്ന പുലി പൊടുന്നനെ ചാടിവീണ് കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ വാൽപ്പാറ സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

ഒരു വർഷം മുമ്പ് ഇതേ എസ്റ്റേറ്റിൽ പുലിയുടെ ആക്രമണത്തിൽ മറ്റൊരു കുട്ടി കൊല്ലപ്പെട്ടിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ കുട്ടിയായിരുന്നു അന്ന് പുലിയുടെ ആക്രമണത്തിൽ മരിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധവും ഉയർന്നിരുന്നു. അതിനുശേഷമാണ് ഇപ്പോൾ വീണ്ടും പറളായി എസ്റ്റേറ്റിൽ സമാനമായ രീതിയിൽ പുലിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.

Related Posts