കഴിഞ്ഞ ദിവസം സൗദിയിൽ ബസ് അപകടത്തിൽ മരിച്ചവരിൽ കർണാടകയിലെ ഹുബ്ബള്ളി, ബിദാർ സ്വദേശികളും. ഹുബ്ബള്ളിയിലെ ബിദറിലെ റഹ്മത്ബി (80), ഗണേസ്പേത്ത് നിവാസിയായ അബ്ദുൾ ഘാനി ഷിരഹട്ടി എന്നിവരാണ് മരിച്ചത്.

മക്കയിൽ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന ഉംറ തീർഥാടക സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. സൗദിയിലെ മദീനക്ക് സമീപം ടാങ്കർ ലോറിയിലിടിച്ച ബസിന് തീപിടിച്ച് 45 ഇന്ത്യൻ ഉംറ തീർഥാടകരാണ് മരിച്ചത്.

Related Posts