ചിക്കമഗളൂരുവിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ഹാവേരി സ്വദേശി യല്ലപ്പ (45) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഹുനസെഹള്ളിയിലായിരുന്നു കാട്ടാന ആക്രമണം.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ബാളെഹൊന്നൂർ ഒത്തുകൂടി പ്രതിഷേധിച്ചു. കാട്ടാന ആക്രമണം തടയാൻ ശാശ്വത പരിഹാരം വേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഇതേത്തുടർന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണാമെന്ന് ഉറപ്പു നൽകി.

Related Posts