ഡോ. പൽപ്പു മെമ്മോറിയൽ സൊസൈറ്റി ബാംഗ്ലൂർ മലയാളികളുടെ മികച്ച രചനകൾക്ക് ഏർപ്പെടുത്തിയ സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സത്യൻ പുത്തൂർ (ആത്മ കഥ – എൻ്റെ കണ്ണൂരും തോരാത്ത കണ്ണീരും), രമ പ്രസന്ന പിഷാരടി (കവിതാ സമാഹാരം – സ്വസ്തി തേ ഭൂമി), ഡോ.കെ.കെ.പ്രേംരാജ് (നോവൽ – ഷഹനായി മുഴങ്ങുമ്പോൾ), രജത് കുറ്റ്യാട്ടൂർ (ചെറുകഥാസമാഹാരം – രജത രേഖകൾ) എന്നിവർക്കാണ് പുരസ്കാരങ്ങൾ.
5000 രൂപയും സർട്ടിഫിക്കറ്റും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഏപ്രിൽ 19നു ബാംഗ്ളൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും

കുന്ദമംഗലം നാരായണൻ, എൻ.ഗോപിനാഥൻ, പി.എസ്.എം.ബഷീർ എന്നിവരടങ്ങുന്ന ജൂറിയാണു പുരസ്കാരങ്ങൾ നിർണയിച്ചത്.

Related Posts