ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിൻ്റെ ഉത്തരവാദിത്തം ആർസിബിക്കാണെന്നു പോലീസ്. കർണാടക പോലീസിൻ്റെ സിഐഡി വിഭാഗം തയാറാക്കിയ കുറ്റപത്രത്തിലാണ് റോയൽ ചാലഞ്ചേഴ്‌സ് ബംഗളൂരുവിനെ പ്രതിയാക്കിയിരിക്കുന്നത്.
2200 പേജുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. കർണാടക ക്രിക്കറ്റ് അസോസിയേഷനും ഈവൻ്റ് മേനാജ്മെന്റ്റ് കമ്പനിയായ ഡിഎൻഎക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

യഥാസമയം പോലീസിനെ വിവരങ്ങൾ ധരിപ്പിക്കുന്നതിൽ വീഴ്ചയുണ്ടായി. വലിയ ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങൾ ഉണ്ടായില്ല. നിരക്ക് വിവരങ്ങൾ പരസ്യപ്പെടുത്തിയതിലും സ്വകാര്യ ഏജൻസിക്ക് സുരക്ഷാ ചുമതല കൈമാറിയതിലും പാളിച്ചയുണ്ടായി
എന്നതാണ് പ്രധാന കണ്ടെത്തൽ. നൂറുകണക്കിന് ദൃക്തസാക്ഷികളുടെയും പരിക്കേറ്റവരുടെ ഗേറ്റിലെ സുരക്ഷാ ജീവനക്കാരുടേയും മൊഴികളും സിസിടിവി ദൃശ്യങ്ങളും തെളിവായി ഉൾപ്പെടുത്തിയാണ് സിഐഡി വിഭാഗം കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. കുറ്റപത്രം ഉടൻ കർണാടക ഹൈക്കോടതിയിൽ സമർപ്പിക്കും.

Related Posts