കോഴിക്കോട്ടുനിന്ന് പഠനയാത്രയ്ക്കു ബാംഗ്ലൂർക്കു വന്ന വിദ്യാർഥികളുടെ ബസ് അപകടത്തിൽപെട്ടു
കോഴിക്കോട്ടുനിന്ന് പഠനയാത്രയ്ക്കു വന്ന വിദ്യാർഥികളുടെ ബസ് അപകടത്തിൽപെട്ടു. കർണാടകയിലെ ഹാസനിലാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിൽ 15 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കോഴിക്കോട് വടകരയിൽ നിന്നെത്തിയ വിദ്യാർഥികളാണ് അപടത്തിൽപെട്ടത്. ബംഗളൂരു സന്ദർശിച്ച് മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച്‌ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്. ഹാസനിലെ അറയ്ക്കൽഗുഡു എന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. പ്രാഥമിക ചികിത്സയ്ക്കുശേഷം രാത്രി തന്നെ സംഘം മടങ്ങി.
ഇടുക്കിയിൽ സ്കൂൾ ബസ് ദേഹത്തൂടെ കയറി പ്ലേസ്കൂൾ വിദ്യാർഥി മരിച്ചു
ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി ഗിരിജ്യോതി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂൾ വിദ്യാർഥി മരിച്ചു. സ്കൂൾ കോമ്പൗണ്ടിനുള്ളിൽവെച്ചുണ്ടായ അപകടത്തിൽ നാല് വയസ്സുള്ള ഹെയ്സൽ ബെൻ ആണ് മരിച്ചത്. ഇനായ ഫൈസൽ എന്ന കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഇടുക്കി മെഡിക്കൽ കോളജിലേക്ക് പരുക്കേറ്റ കുട്ടിയെ മാറ്റി. സ്കൂൾ ബസിൽ നിന്ന് ഇറങ്ങി മുന്നോട്ട് പോകുമ്പോൾ ബസിൻ്റെ മുൻ വശത്തെ ടയറിനടിയിൽ അകപ്പെടുകയായിരുന്നു. ടയർ കുട്ടിയുടെ ദേഹത്തൂടെ കയറി ഇറങ്ങി. ഒപ്പമുണ്ടായിരുന്ന
ബെംഗളൂരുവിൽ അന്തരിച്ചു
തൃശ്ശൂർ കൊടുങ്ങല്ലൂർ നടുമുറിയിൽ പരേതനായ വേലായുധൻ്റെ ഭാര്യ ഭാർഗവി (70) അന്തരിച്ചു. ബംഗളൂരു മലയാളി ഫോറം ജോയിന്റ് ട്രഷറർ പ്രിജിയുടെ ഭാര്യാമാതാവാണ്. എംഎസ് പാളയ ബെസ്റ്റ് കൗണ്ടി ലേഔട്ടിലായിരുന്നു താമസം. സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് ജാലഹള്ളിയിൽ ഉള്ള എംഎസ് പാളയ ക്രിമിറ്റോറിയത്തിൽ വച്ച്. മക്കൾ : രമേശ്, കവിത, സുരേഷ്. മരുമക്കൾ : ശ്രീന, പ്രിജി, നീതി.
കാരാട്ട് ഫൈസൽ എൽഡിഎഫ് സ്ഥാനാർത്ഥി; കൊടുവള്ളി നഗരസഭയിൽ മത്സരിക്കും
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസൽ ഈ തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൻ്റെ പിന്തുണയോടെ രംഗത്തെത്തുന്നു. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ 24-ാം വാർഡിൽ ഫൈസൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. 2020-ൽ തന്നെ ഫൈസലിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനം എടുത്തിരുന്നുവെങ്കിലും, സ്വർണക്കടത്ത് കേസിനെ തുടർന്നുള്ള വിവാദങ്ങളിൽ സംസ്ഥാന നേതൃത്വം ഇടപെടുകയും പ്രഖ്യാപനം പിന്‍വലിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് എൽഡിഎഫിൻ്റെ പിന്തുണയോടെ ഫൈസൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചിരുന്നു.
ഹസീനയെ കൈമാറാനാവില്ലെന്ന് ഇന്ത്യ; പരസ്യപ്രതികരണം ഇന്ത്യ ഒഴിവാക്കും
ഹസീനയെ കൈമാറാനാവില്ലെന്ന് ഇന്ത്യ നയതന്ത്ര ചാനൽ വഴി ബംഗ്ലാദേശിനെ അറിയിക്കും. ഇക്കാര്യത്തിൽ പരസ്യപ്രതികരണം ഒഴിവാക്കും. ബംഗ്ലാദേശിൽ ഇത് വൈകാരിക വിഷയമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഇന്ത്യയിൽ എത്തിയിട്ടുണ്ട്. ബംഗ്ലാദേശിന് ഷെയ്ഖ് ഹസീനയെ കൈമാറാനുള്ള ഒരു നീക്കവുമുണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ മുന്നേ അറിയിച്ചിരുന്നു. ബംഗ്ലാദേശിൽ മുഹമ്മദ് യൂനൂസ് ഉറപ്പു നൽകിയ തെരഞ്ഞെടുപ്പ് നടക്കുമോ എന്ന് ഇന്ത്യ നിരീക്ഷിക്കും. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് കൂടി പങ്കാളിയായ
മുനമ്പം ഭൂമി വിഷയം, ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി വഖഫ് സംരക്ഷണ വേദി
മുനമ്പം ഭൂമി വിഷയത്തില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി വഖഫ് സംരക്ഷണ വേദി. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് വഖഫ് സംരക്ഷണ വേദിയുടെ അപ്പീല്‍. ട്രൈബ്യൂണലില്‍ കേസ് പരിഗണനയിലായിരിക്കെ ഹൈക്കോടതിക്ക് ഉത്തരവിറക്കാനാവില്ലെന്നാണ് വാദം. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ ഹരജിക്കാര്‍ സമീപിച്ചതിനെ തുടര്‍ന്ന് ആധാരപ്രകാരം ഭൂമി ഫറോക് കോളജിനുള്ള ദാനമായിരുന്നുവെന്നും തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ഉണ്ടായിരിക്കെ ഭൂമി വഖഫ് അല്ലാതായി
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത, മലയോര മേഖലകളിൽ ജാഗ്രതാ നിര്‍ദ്ദേശം
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. പ്രത്യേകിച്ച് ഒരു ജില്ലയിലും മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തിപ്പെട്ടേക്കും. കഴിഞ്ഞ ദിവസങ്ങളിൽ മഴ കിട്ടിയ പ്രദേശങ്ങളിൽ പ്രത്യേകിച്ച് മലയോരമേഖലകളിൽ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റ് വീശിയേക്കാം. ഈ ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്കുശേഷം കൂടുതലിടങ്ങളിൽ മഴ ലഭിച്ചേക്കും. കന്യാകുമാരി കടലിന് മുകളിലായി ന്യൂനമർദ്ദം
യുഡിഎഫ് സ്ഥാനാർഥി വൈഷ്ണയ്ക്ക് ഇന്ന് നിർണായകം, തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അന്തിമ തീരുമാനം ഇന്ന്
കോർപ്പറേഷനിലെ മുട്ടട വാർഡ് യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് ഇന്ന് നിർണായക ദിവസം. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയതിൽ അന്തിമ തീരുമാനം ഇന്നറിയാം. ഉച്ചയോടെ വിഷയത്തിൽ തീരുമാനമെടുക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അറിയിപ്പ്. കഴിഞ്ഞദിവസം മൂന്ന് മണിക്കൂറോളം നീണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിങ്ങിൽ വൈഷ്ണയുടെയും പരാതിക്കാരൻ ധനേഷ് കുമാറിൻ്റെയും വാദങ്ങൾ കേട്ടിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ഹിയറിങ്. കമ്മീഷൻ്റെ ഭാഗത്ത് നിന്ന് പ്രതികൂല നിലപാട് ഉണ്ടായാൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാണ് കോൺഗ്രസ്
ബെംഗളൂരുവിൻ്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികൾക്കായി ഒരു ലക്ഷം കോടിയുടെ പദ്ധതികൾ
ബെംഗളൂരുവിൻ്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികളുമായി സർക്കാർ ഒരു ലക്ഷം കോടി രൂപ മുടക്കി പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുന്നു. ടെക് സമ്മിറ്റിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സംസാരിക്കവെ ആണ് ഇക്കാര്യം അറിയിച്ചത്. അടിസ്ഥാന സൗകര്യം ഉണ്ടെങ്കിൽ മാത്രമേ വളർച്ചയുണ്ടാകുവെന്നും ഇത് തിരിച്ചറിഞ്ഞാണ് അടിസ്ഥാനസൗകര്യ വികസനത്തിനായി വലിയ മുതൽമുടക്ക് നടത്താൻ ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്തമാസം നടക്കുന്ന ടെൻഡർ നടപടി പൂർത്തിയായാൽ ആദ്യഘട്ടത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ജനുവരിയിൽ ആരംഭിക്കാനാകും. 2030-ൽ പാത പൂർത്തിയാക്കാനാണ്
അധ്യാപികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ച സംഭവത്തിൽ പരിചയക്കാരി അറസ്റ്റിൽ
തൃശൂർ മാള വൈന്തലയിൽ പട്ടാപ്പകൽ അംഗൻവാടി അധ്യാപികയുടെ കഴുത്തിൽ നിന്ന് മാല കവർന്ന കേസിൽ, അധ്യാപികയുടെ അടുത്തറിയുന്ന യുവതിയുടെ ആസൂത്രണമാണെന്ന് പോലീസ്.മാള സ്വദേശിനി അഞ്ജന (22), 18 വയസ്സുകാരൻ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരടങ്ങിയ സംഘമാണ് കേസിൽ അറസ്റ്റിലായത്. അധ്യാപികയായ മോളി ജോർജിൻ്റെ മൂന്ന് പവൻ തൂക്കമുള്ള മാല ലക്ഷ്യമിട്ടാണ് ഇവർ കൃത്യം നടപ്പാക്കിയത്. ജോലിയും കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മോളി ജോർജിനെ പിന്തുടർന്നെത്തിയ സംഘത്തിലെ ഒരാൾ കണ്ണിൽ മുളകുപൊടി എറിയുകയായിരുന്നു.