മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ‘ടെക് സമ്മിറ്റ്’ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു
Karnataka
0 min read
7.2k

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ‘ടെക് സമ്മിറ്റ്’ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു

നവംബർ 19, 2025
0

ബെംഗളൂരു ടെക് സമ്മിറ്റ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിച്ചു. പുത്തൻ സാങ്കേതികവിദ്യയിലും ഐടിയിലും കർണാടകയെ ആഗോള കേന്ദ്രമാക്കി മാറ്റുകയാണ് പുതിയനയങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു. 10,000 സ്റ്റാർട്ടാപ്പുകളും ബിടിഎസിൻ്റെ ഭാഗമാകും. ടെക് സമ്മിറ്റ് നാളെ സമാപിക്കും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ, വ്യവസായ മന്ത്രി എം.ബി. പാട്ടീൽ, ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. സാങ്കേതിക വിദ്യാരംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ

Continue Reading
പ്രധാനമന്ത്രി ഇന്ന് പുട്ടപർത്തിയിൽ; വൻ സുരക്ഷാക്രമീകരണം
India
0 min read
7.3k

പ്രധാനമന്ത്രി ഇന്ന് പുട്ടപർത്തിയിൽ; വൻ സുരക്ഷാക്രമീകരണം

നവംബർ 19, 2025
0

സത്യസായിബാബയുടെ ജന്മശതാബ്‌ദി ആഘോഷത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുട്ടപർത്തിയിൽ എത്തും. വൻ സുരക്ഷാക്രമീകരണമാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു പുട്ടപർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ പ്രശാന്തിനിലയത്തിലെത്തുന്ന പ്രധാനമന്ത്രി ഒൻപതരയോടെ പൊതുസമ്മേളനം നടക്കുന്ന ഹിൽവ്യൂ സ്റ്റേഡിയത്തിലേക്കെത്തും. ഭക്തജനങ്ങളോട് രാവിലെ എട്ടുമണിക്കുതന്നെ സ്റ്റേഡിയത്തിനകത്ത് എത്തിച്ചേരണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ആഘോഷത്തിൽ പങ്കെടുക്കാൻ ശനിയാഴ്‌ച രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നുണ്ട്. പ്രശാന്തിനിലയത്തിലെ മഹാസമാധിയിൽ രാഷ്ട്രപതി ദർശനംനടത്തും. അന്ന് നടക്കുന്ന ശ്രീ സത്യസായി ഹയർ ഇൻസ്റ്റിറ്റ്യൂഷൻസ് ബിരുദദാനസമ്മേളനത്തിൽ ഉപരാഷ്ട്രപതി സി.പി.

Continue Reading
കേരള ലോട്ടറികളെത്തിച്ച് ഗുണ്ടൽപേട്ടിൽ വിൽപ്പന നടത്തിയയാൾ അറസ്റ്റിൽ
Karnataka
0 min read
6.7k

കേരള ലോട്ടറികളെത്തിച്ച് ഗുണ്ടൽപേട്ടിൽ വിൽപ്പന നടത്തിയയാൾ അറസ്റ്റിൽ

നവംബർ 19, 2025
0

കേരള ലോട്ടറികളെത്തിച്ച് ഗുണ്ടൽപേട്ട് താലൂക്കിലെ തേരകനാമ്പി ഗ്രാമത്തിൽ അനധികൃത വിൽപ്പന നടത്തിയ ഗണേഷിനെ ചാമരാജ്‌നഗറിൽ പോലീസ് അറസ്റ്റ് ചെയ്‌തു.അറസ്റ്റിലാകുമ്പോൾ ഇയാളുടെ കൈവശം 45,000 രൂപയുടെ കേരള ലോട്ടറി ടിക്കറ്റുകളുണ്ടായിരുന്നു. കേരളത്തിൽനിന്ന് നികുതിവെട്ടിച്ച് കടത്തുന്ന ലോട്ടറി കർണാടകയിലെ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കാണ് ഗണേഷ് വിൽപ്പന നടത്തിയിരുന്നത്. ഇയാൾ ഇടനിലക്കാരനാണ് എന്നാണ് പോലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ചാമരാജനഗർ ജില്ലാ പോലീസ് സൂപ്രണ്ട് ബി.ടി. കവിത

Continue Reading
കർഷകനെ കൊന്ന കടുവയെയും കുഞ്ഞുങ്ങളെയും വനംവകുപ്പ് പിടികൂടി
Karnataka
1 min read
7.0k

കർഷകനെ കൊന്ന കടുവയെയും കുഞ്ഞുങ്ങളെയും വനംവകുപ്പ് പിടികൂടി

നവംബർ 19, 2025
0

മൈസൂർ ജില്ലയിലെ സരഗൂർ താലൂക്കിൽ കർഷകനെ കൊന്ന കടുവയെയും കുഞ്ഞുങ്ങളെയും വനംവകുപ്പ് പിടികൂടി. ഒക്ടോബർ 26-ന് കർഷകനായ രാജശേഖറിനെ (65) കടിച്ചുകൊന്ന കടുവയെയാണ് വനംവകുപ്പ് ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിൽ ഇന്നലെ പുലർച്ചെ മുള്ളൂർ പഞ്ചായത്തിൽനിന്ന് പിടികൂടിയത്. 10 വയസ്സുള്ള കടുവയെയും മൂന്ന് കുഞ്ഞുങ്ങളെയുമാണ് പിടികൂടിയത്. കടുവയെ നിരീക്ഷിക്കാൻ, തെർമൽ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇത് കടുവയുടെ നീക്കങ്ങൾ കൃത്യമായി കണ്ടെത്താൻ സഹായിച്ചു കടുവയെ കണ്ടെത്തിയശേഷം പരിശീലനം ലഭിച്ച ഭീമ, മഹേന്ദ്ര, സുഗ്രീവ,

Continue Reading
മരക്കരി കത്തിച്ച പുക ശ്വസിച്ച് മൂന്ന് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു; സംഭവം കർണാടകയിലെ ബെലഗാവിയിൽ
Karnataka
0 min read
6.7k

മരക്കരി കത്തിച്ച പുക ശ്വസിച്ച് മൂന്ന് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു; സംഭവം കർണാടകയിലെ ബെലഗാവിയിൽ

നവംബർ 18, 2025
0

മരക്കരി കത്തിച്ച പുക ശ്വസിച്ച് മൂന്ന് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. അമൻ നഗർ സ്വദേശികളായ മൊഹീൻ (23), റിഹാൻ (22), സർഫറാസ് (22) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസി (19)നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തണുപ്പിൽനിന്ന് രക്ഷനേടാൻ ഇവർ മുറിയിൽ മരക്കരി കത്തിച്ചുവച്ചിരുന്നു. ഇതിൽ നിന്നുള്ള വിഷ പുകയേറ്റ് ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചിരിക്കുന്നത്.

Continue Reading
യക്ഷഗാനം അവതരിപ്പിച്ച് മലയാളി വനിതകൾ വിസ്‌മയമായി
Association News
0 min read
6.9k

യക്ഷഗാനം അവതരിപ്പിച്ച് മലയാളി വനിതകൾ വിസ്‌മയമായി

നവംബർ 18, 2025
0

കന്നഡ നാടിനു സമ്മാനമായി കന്നഡ രാജ്യോത്സവ ആഘോഷവേളയിൽ യക്ഷഗാനവുമായി മലയാളി വനിതകൾ. നാഗസാന്ദ്രയിലെ പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്മെന്റിലെ ഒരു കൂട്ടം മലയാളി വനിതകളാണ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കന്നഡ രാജ്യോത്സവ ആഘോഷവേളയിൽ യക്ഷഗാനം അവതരിപ്പിച്ച് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. കാസർഗോഡ് സ്വദേശിയായ സോണിയുടെ നേതൃത്വത്തിൽ നിമ്മി വത്സൻ, അനീഷ രാജേഷ്, വിസ്മ ബൈജു, ദീപ രാജേഷ്, അപേക്ഷ സുനിൽ, സുപ്രിത എന്നിവരാണ് ഈ വേറിട്ട ദൃശ്യവിരുന്ന് ഒരുക്കി കാണികളെ

Continue Reading
കേളി ബെംഗളൂരു ഭാരവാഹികൾ
Association News
1 min read
7.3k

കേളി ബെംഗളൂരു ഭാരവാഹികൾ

നവംബർ 18, 2025
0

ബാംഗ്ലൂരിലെ പ്രമുഖ സാമൂഹിക-കലാ-സാംസ്‌കാരിക സംഘടനയായ കേളി ബെംഗളൂരുവിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുരേഷ് പാൽകുളങ്ങര(പ്രസിഡണ്ട്), അസീസ്(വൈസ് പ്രസിഡണ്ട്), ജാഷിർ പൊന്ന്യം (ജനറൽ സെക്രട്ടറി), ശ്രുതി.ടി.ഡി(സെക്രട്ടറി), നാസർ(ജോ.സെക്രട്ടറി), നൂഹ.എം.എ(ട്രഷറർ), ഷമീൻ, സുദേവ് പുത്തൻചിറ, ഷാജീവൻ, റഷീദ്, പ്രേമൻ, റഹീസ്, കബീർ(എക്സിക്യൂട്ടീവ് അംഗങ്ങൾ), അഡ്വ:അനിൽ തോമസ്(രക്ഷാധികാരി/ ലീഗൽ അഡ്വൈസർ), നാദിർഷ(അഡ്വൈസർ) എന്നിവരെ തിരഞ്ഞെടുത്തു.

Continue Reading
തീവവോട്ടർപട്ടിക പരിഷ്കാരത്തിനെതിരെ കെ.പി.സി.സി അധ്യക്ഷൻ സുപ്രീംകോടതിയിൽ
Kerala
0 min read
7.1k

തീവവോട്ടർപട്ടിക പരിഷ്കാരത്തിനെതിരെ കെ.പി.സി.സി അധ്യക്ഷൻ സുപ്രീംകോടതിയിൽ

നവംബർ 18, 2025
0

കേരളത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന തീവവോട്ടർപട്ടിക പരിഷ്കാരത്തിനെതിരെ (എസ്. ഐ. ആർ) കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ.എ സുപ്രീംകോടതിയിൽ. കേരളത്തിലെ ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ട് നഷ്ടപ്പെടുത്തുന്ന എസ്.ഐ.ആറിൽ സുപ്രീംകോടതി ഇടപെടണമെന്ന് അദ്ദേഹം ഹരജിയിൽ ആവശ്യപ്പെട്ടു. 2026ൽ തെരഞ്ഞെടുപ്പിന് തയാറെടുക്കുന്ന കേരളത്തിൽ 30 ദിവസത്തിനുള്ളിൽ എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കാനാകില്ല. വോട്ടർമാർക്ക് പരാതി നൽകാനോ, തീരുത്തൽ നടത്താനോ, അപ്പിൽ നൽകാനോ സാധിക്കില്ല. നവംബർ പകുതിയായിട്ടും ഗണ്യമായ വോട്ടർമാരുടെ കൈകളിൽ ഫോം എത്തിയിട്ടില്ല കേരളത്തിൻ്റെ സാഹചര്യങ്ങളൊന്നും

Continue Reading
വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ
India
1 min read
6.9k

വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്‌​ന​സ് ടെ​സ്റ്റ് ഫീ​സ് വ​ർ​ധി​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ

നവംബർ 18, 2025
0

വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച് ഉയർന്ന ഫിറ്റ്നസ് ടെസ്റ്റ് ഫീസ് ബാധകമാക്കുന്നതിനുള്ള കാലാവധി 15 വർഷത്തിൽ നിന്ന് 10 വർഷമായി മാറ്റി നിശ്ചയിച്ചിട്ടുമുണ്ട്. വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് ഫീസ് വർധിപ്പിച്ചിട്ടുള്ളത്. 10-15 വർഷം, 15-20 വർഷം, 20 വർഷത്തിൽ കൂടുതൽ എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. വാഹനം പഴകുംതോറും ഓരോ

Continue Reading
തിരുവനന്തപുരത്ത് ട്രെയിനിനുനേരെ കല്ലേറ്; യാത്രക്കാരൻ്റെ ദേഹത്ത് കല്ല് പതിച്ചു
Kerala
0 min read
7.3k

തിരുവനന്തപുരത്ത് ട്രെയിനിനുനേരെ കല്ലേറ്; യാത്രക്കാരൻ്റെ ദേഹത്ത് കല്ല് പതിച്ചു

നവംബർ 18, 2025
0

തുമ്പ പൗണ്ട് കടവിൽ ട്രെയിനിനുനേരെ കല്ലേറ്. യാത്രക്കാരൻ്റെ ദേഹത്ത് കല്ലിൻ്റെ കഷണം തെറിച്ചുവീണു. തിരുവനന്തപുരത്തേക്ക് വന്ന ചെന്നൈ മെയിലിന് നേരെയാണ് കല്ലേറുണ്ടായത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് വിവരം. ട്രെയിനിലെ യാത്രക്കാരനാണ് പോലീസിനെ വിവരം അറിയിച്ചത്. ആർപിഎഫും തുമ്പ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. എവിടെനിന്നാണ് കല്ലേറുണ്ടായതെന്ന വിവരം ലഭിച്ചിട്ടില്ല. ഇത് മനസിലാക്കാനുള്ള ശ്രമത്തിലാണ് പോലീസ്, ആർപിഎഫ് ഉദ്യോഗസ്ഥർ.

Continue Reading