കന്നഡ നാടിനു സമ്മാനമായി കന്നഡ രാജ്യോത്സവ ആഘോഷവേളയിൽ യക്ഷഗാനവുമായി മലയാളി വനിതകൾ. നാഗസാന്ദ്രയിലെ പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി അപാർട്മെന്റിലെ ഒരു കൂട്ടം മലയാളി വനിതകളാണ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച കന്നഡ രാജ്യോത്സവ ആഘോഷവേളയിൽ യക്ഷഗാനം അവതരിപ്പിച്ച് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.

കാസർഗോഡ് സ്വദേശിയായ സോണിയുടെ നേതൃത്വത്തിൽ നിമ്മി വത്സൻ, അനീഷ രാജേഷ്, വിസ്മ ബൈജു, ദീപ രാജേഷ്, അപേക്ഷ സുനിൽ, സുപ്രിത എന്നിവരാണ് ഈ വേറിട്ട ദൃശ്യവിരുന്ന് ഒരുക്കി കാണികളെ അത്ഭുതപ്പെടുത്തിയത്.

പ്രശസ്ത യക്ഷഗാന കലാകാരൻ ഡോ ശിവകുമാർ ബേഗുരിൻ്റെ ശിക്ഷണത്തിലായിരുന്നു 16 മിനിറ്റ് നീണ്ടുനിന്ന ദേവി മഹാത്മ്യത്തിലെ മഹിഷാസുര മർദിനി എന്ന കഥ യക്ഷഗാനമായി അവതരിപ്പിച്ചത്. ഒരു മാസം നീണ്ടുനിന്ന ചിട്ടയായ കഠിന പ്രയത്നത്തിലൂടെയാണ് കഥാപാത്രങ്ങൾക്ക് തങ്ങൾക്ക് കഴിയുന്ന വിധത്തിൽ പൂർണത നൽകാൻ ശ്രമിച്ചത് എന്ന് ഇവർ അഭിപ്രായപെട്ടു. സാധാരണയായി സ്ത്രീവേഷങ്ങൾ പോലും പുരുഷകലാകാരൻമാർ അവതരിപ്പിക്കുന്ന യക്ഷഗാനത്തിൽ ഏറെ വെല്ലുവിളി നേരിട്ടാണ് ഈ വനിതകൾ ഇങ്ങനെ ഒരു വ്യത്യസ്തമായ കലാവിരുന്നു ഒരുക്കി കാണികൾക്ക് ദൃശ്യവിരുന്നൊരുക്കിയത്.

Related Posts