ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിൻ്റെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റികൾ വഴി പുതിയ പ്രവർത്തന്ന പദ്ധതികൾ ആവിഷ്കരിക്കാനും എല്ലാ ബ്രാഞ്ചുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനുള്ള മാർഗ്ഗരേഖകൾ ഉണ്ടാക്കുവാനും പ്രസിഡണ്ട് ഡോ: എൻ എ മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന മലബാർ മുസ്ലിം അസോസിയേഷൻ പ്രവർത്തക സമിതി യോഗം തീരുമാനിച്ചതായി ജനറൽ സെക്രട്ടറി ടി.സി. സിറാജ് അറിയിച്ചു.
നീലസാന്ദ്രയിൽ നിർമ്മാണം പൂർത്തിയായി വരുന്ന ഇരുപത്തിയേഴ് വീടുകൾ ഉടൻ സമർപ്പിക്കും. ഇതിനായി ലഭിച്ച അപേക്ഷകളിൽ സർവ്വെ നടപടി ഉടൻ ആരംഭിക്കും. മൈസൂർ റോഡിൽ പണി പൂർത്തിയായ ക്രസൻ്റ് സ്കൂൾ കെട്ടിടത്തിൻ്റെ മൂന്നാമത്തെ ബ്ലോക്കിൻ്റെ ഉദ്ഘാടനവും ഉടൻ ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കെ.എച്ച്.ഫാറൂഖ്, അഡ്വ.പി.ഉസ്മാൻ, മുഹമ്മദ് തൻവീർ, പി.എം അബ്ദുൽ ലത്തീഫ് ഹാജി, ശംസുദ്ധീൻ കൂടാളി, സുബൈർ കായക്കൊടി, മുഹമ്മദ് മൗലവി, അയാസ്, ഷബീർ ടി സി, എം സി ഹനീഫ് തുടങ്ങിയവർ പ്രസംഗിച്ചു.