കേരള സമാജം ദൂരവാണിനഗറിൻ്റെ ആഭിമുഖ്യത്തിൽ നോർക്ക കെയർ സമഗ്ര ആരോഗ്യ – അപകട ഇൻഷുറൻസ് ബോധവത്കരണ പരിപാടി നടത്തി. സമാജം പ്രസിഡണ്ട് മുരളീധരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസി – മറുനാടൻ മലയാളികൾക്കായി കേരള സർക്കാറിൻ്റെ നോർക്ക ഏർപ്പെടുത്തിയ, നോർക്ക ഐ ഡി കാർഡ്, പെൻഷൻ സ്കീം, നോർക്ക കെയർ തുടങ്ങിയ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് വിശദ വിവരങ്ങൾ നൽകുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്ന പ്രധാന അംഗത്തിന് നോർക്ക ഐ ഡി അനിവാര്യമാണ്. ഇപ്പോൾ അപേക്ഷിച്ചാൽ ഉടനെ ഇകാർഡ് ലഭിക്കുന്നതാണ്. ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 21നകം അപേക്ഷ സമർപ്പിച്ചിരിക്കണം. സമാജത്തിൽ ലഭിച്ച അപേക്ഷകൾ സമാജം പ്രസിഡണ്ട് നോർക്ക ഡെവലപ്പ്മെന്റ് ഓഫിസർ റീസ രഞ്ജിത്തിന് കൈമാറി.

സമാജം യുവജന വിഭാഗം പ്രവർത്തകർക്ക് ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ടതിൻ്റെ പരിശീലനവും റീസ രഞ്ജിത്ത് നൽകുകയുണ്ടായി. സമാജം ജനറൽ സെക്രട്ടറി ഡെന്നീസ് പോൾ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് മുരളീധരൻ നായർ റീസ രഞ്ജിത്തിന് പൂച്ചെണ്ടു നൽകി സ്വീകരിച്ചു. ഡി കെ ഇ എസ് സെക്രട്ടറി കെ ചന്ദ്രശേഖരക്കുറുപ്പ്, ട്രഷറർ എം കെ ചന്ദ്രൻ ജോയിൻറ് സെക്രട്ടറിമാരായ പി സി ജോണി, ബിനോ ശിവദാസ്, മറ്റു സോണൽ സെക്രട്ടറിമാരും യുവജന വിഭാഗം പ്രവർത്തകരും സന്നിഹിതരായിരുന്നു.

Related Posts