സമന്വയ എജ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ ഓണാഘോഷം ഒക്ടോബർ 12 ഞായറാഴ്‌ച വിവിധ പരിപാടികളോടെ ആഘോഷിക്കും. ഷെട്ടിഹള്ളി ഡിആർഎൽഎസ് പാലസിൽ രാവിലെ 9 മണി മുതൽ നടക്കുന്ന പരിപാടിയിൽ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

രാവിലെ 9 മണിക്ക് ബാലഗോകുലങ്ങളിലെ കുട്ടികൾ, സമന്വയ കുടുംബാംഗങ്ങൾ, വിവിധ നൃത്തവിദ്യാലയങ്ങളിലെ കുട്ടികൾ തുടങ്ങിയവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ കേന്ദ്ര തൊഴിൽ – ഉദ്യോഗ മന്ത്രാലയം സഹമന്ത്രി ശോഭ കരന്ദലജെ, ദാസറഹള്ളി എംഎൽഎ എസ്. മുനിരാജു, യലഹങ്ക എംഎൽഎ വിശ്വനാഥ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും.
വൈകുന്നേരം 4 മണിക്ക് അമ്മ മ്യൂസിക് ബാൻ്റ് നേതൃത്വം നൽകുന്ന മെഗാ സ്റ്റേജ് ഷോ ഓണാഘോഷത്തിന് മാറ്റുകൂട്ടും.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9731018039

Related Posts