കേരള ലോട്ടറികളെത്തിച്ച് ഗുണ്ടൽപേട്ട് താലൂക്കിലെ തേരകനാമ്പി ഗ്രാമത്തിൽ അനധികൃത വിൽപ്പന നടത്തിയ ഗണേഷിനെ ചാമരാജ്നഗറിൽ പോലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലാകുമ്പോൾ ഇയാളുടെ കൈവശം 45,000 രൂപയുടെ കേരള ലോട്ടറി ടിക്കറ്റുകളുണ്ടായിരുന്നു. കേരളത്തിൽനിന്ന് നികുതിവെട്ടിച്ച് കടത്തുന്ന ലോട്ടറി കർണാടകയിലെ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കാണ് ഗണേഷ് വിൽപ്പന നടത്തിയിരുന്നത്.
ഇയാൾ ഇടനിലക്കാരനാണ് എന്നാണ് പോലീസ് പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ചാമരാജനഗർ ജില്ലാ പോലീസ് സൂപ്രണ്ട് ബി.ടി. കവിത അറിയിച്ചു.