പോക്സോകേസിൽ വിചാരണയ്ക്ക് ഹാജരാകാൻ നിർദേശിച്ച് കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് കോടതിയുടെ സമൻസ്. ഡിസംബർ രണ്ടിന് ഹാജരാകണമെന്നാണ് ബെംഗളൂരുവിലുള്ള പ്രത്യേക കോടതിയുടെ നിർദേശം. ഇതിനെതിരേ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് വിചാരണയാരംഭിക്കുന്നത്. കേസിനെതിരേ സമർപ്പിച്ച ഹർജിയെത്തുടർന്ന് യെദ്യൂരപ്പയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
യെദ്യൂരപ്പയെ കൂടാതെ സഹായികളായ മറ്റ് മൂന്നുപേർക്കും സമൻസ് നൽകിയിട്ടുണ്ട്. 17-കാരിക്കുനേരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് യെദ്യൂരപ്പയുടെ പേരിലുള്ള കേസ്.