ജ്വല്ലറിയിൽ പെപ്പർ സ്പ്രേ പ്രയോ​ഗിച്ച് മോഷണശ്രമം; യുവതി പിടിയിൽ, പിന്നാലെ ആത്മഹത്യശ്രമം
Kerala
0 min read
7.3k

ജ്വല്ലറിയിൽ പെപ്പർ സ്പ്രേ പ്രയോ​ഗിച്ച് മോഷണശ്രമം; യുവതി പിടിയിൽ, പിന്നാലെ ആത്മഹത്യശ്രമം

നവംബർ 20, 2025
0

പന്തീരങ്കാവില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ മോഷണശ്രമം. പന്തീരങ്കാവിലെ സൗപര്‍ണിക ജ്വല്ലറിയിലാണ് നാടകീയമായ സംഭവങ്ങളുണ്ടായത്. പെപ്പര്‍ സ്‌പ്രേ ഉപയോഗിച്ച് മോഷണം നടത്താന്‍ ശ്രമിച്ച സ്ത്രീയെ നാട്ടുകാര്‍ പിടികൂടി. ഇവര്‍ ആത്മഹത്യാശ്രമം നടത്തിയതോടെ ആളുകള്‍ ഇവരെ കെട്ടിയിടുകയും പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. രാവിലെ പത്ത് മണിയോടെയാണ് യുവതി ജ്വല്ലറിയിലെത്തിയത്. ഇവര്‍ ആവശ്യപ്പെട്ടപ്രകാരം സെയില്‍സ്മാന്‍ ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ സ്ത്രീയും സെയില്‍സ്മാനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കടയുടമ ഇടപെടുകയും ചെയ്തു. ജ്വല്ലറി ഉടമയ്ക്ക് നേരെ പെപ്പര്‍ സ്‌പ്രേ

Continue Reading
ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കർണാടകത്തിൻ്റെ കത്ത്
Karnataka
0 min read
7.1k

ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണം; കേരള ചീഫ് സെക്രട്ടറിക്ക് കർണാടകത്തിൻ്റെ കത്ത്

നവംബർ 20, 2025
0

ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക ചീഫ് സെക്രട്ടറി കത്തയച്ചു. മതിയായ ​ഗതാ​ഗത സൗകര്യവും നല്ല രീതിയിലുള്ള സുരക്ഷയും ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് കത്തിൽ പറയുന്നു. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്നും ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് എത്തുന്നതെന്നും കത്തിൽ പറയുന്നു.

Continue Reading
രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകൾ ഒപ്പിടാനുള്ള സമയപരിധി തള്ളി
India
0 min read
6.8k

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകൾ ഒപ്പിടാനുള്ള സമയപരിധി തള്ളി

നവംബർ 20, 2025
0

ബില്ലുകളിൽ തീരുമാനം എടുക്കാൻ ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട രാഷ്ട്രപതിയുടെ റഫറൻസിൽ മറുപടികളുമായി ഭരണഘടനാ ബെഞ്ച്. ആശയവിനിമയം ഇല്ലാതെ ബില്ലുകൾ പിടിച്ചുവെക്കുന്നത് അഭിലഷണീയമല്ലെന്നു. ഗവർണർ പ്രവർത്തിക്കുന്നത് മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. എന്തിനൊക്കെയെന്ന് ഗവർണറുടെ വിവേചന അധികാരംഎന്ന് ഭരണഘടന പറയുന്നുണ്ട്. അനിയന്ത്രിതമായി പിടിച്ചുവെക്കാനുള്ള വിവേചന അധികാരമില്ല. ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ് വേണ്ടത്. സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമല്ല. ഗവർണർ ഒപ്പിടാതെ അംഗീകാരം നൽകുന്നതും

Continue Reading
ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു
Kerala
0 min read
7.0k

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു

നവംബർ 20, 2025
0

ബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ.പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി)​ മുന്നിൽ ഹാജരായി. തിരുവനന്തപുരത്ത് രഹസ്യ കേന്ദ്രത്തിലാണ് എസ്ഐടി മേധാവി എസ്‌പി ശശിധരൻ്റെ നേതൃത്വത്തിൽ പത്മകുമാറിനെ ചോദ്യം ചെയ്യുന്നത്. സ്വർണക്കൊള്ള നടക്കുമ്പോൾ ദേവസ്വം കമ്മിഷണറായിരുന്ന എൻ.വാസു നേരത്തെ അറസ്റ്റിലായിരുന്നു. വാസുവിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായ പത്മകുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

Continue Reading
ഡോക്‌ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
India
0 min read
6.9k

ഡോക്‌ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

നവംബർ 20, 2025
0

തൂത്തുക്കുടിയിൽ ഡോക്‌ടർമാർ സഞ്ചരിച്ച കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ന്യൂപോർട്ട് ബീച്ച് റോഡിലാണ് അപകടമുണ്ടായത്. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിലെ ഹൗസ് സർജൻമാർ സഞ്ചരിച്ച കാർ, കനത്ത മഴയെത്തുടർന്നു നിയന്ത്രണം വിട്ടു റോഡിരികിലെ മരത്തിൽ ഇടിക്കുകയായിരുന്നെന്നു പോലീ സ് പറഞ്ഞു. ഹൗസ് സർജൻമാരായ രാഹുൽ (23), സരൂപൻ (23) എന്നിവർ സംഭവ സ്ഥലത്തും മുകിലൻ (23) ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയും മരിച്ചു. കൃതിക്

Continue Reading
മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍
India
0 min read
7.2k

മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു; സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍

നവംബർ 20, 2025
0

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Continue Reading
ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വഴിത്തിരിവുകൾ; മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ
India
0 min read
6.8k

ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വഴിത്തിരിവുകൾ; മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ

നവംബർ 20, 2025
0

ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വഴിത്തിരിവുകൾ. ഹരിയാനയിലെ ഒരു മസ്ജിദിലെ ഇമാം ഉൾപ്പെടെ മൂന്ന് പേരെ ഫരീദാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിൽ ഒരാളായ ഉമർ ഈ മസ്ജിദിൽ വന്നുപോയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. അൽ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ച് നടന്നുവെന്ന് കരുതുന്ന 415 കോടി രൂപയുടെ കള്ളപ്പണ ഇടപാടും നിലവിൽ അന്വേഷണത്തിൻ്റെ പരിധിയിലാണ്. സർവകലാശാലാ ചെയർമാൻ്റെ പാകിസ്ഥാൻ സന്ദർശനവും വിശദമായി പരിശോധിക്കുന്നുണ്ട്. രണ്ട് മൊബൈൽ ആപ്ലിക്കേഷനുകളിലെ ‘ക്ലോസ്ഡ് ഗ്രൂപ്പുകളെ’ സംബന്ധിച്ച് പോലീസ്

Continue Reading
കോഴിക്കോട് സ്വദേശിയായ യുവതിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി
Karnataka
0 min read
7.0k

കോഴിക്കോട് സ്വദേശിയായ യുവതിയെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

നവംബർ 20, 2025
0

കോഴിക്കോട് കല്ലാച്ചി സ്വദേശിയായ യുവതിയെ ബെംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. കല്ലാച്ചി പയംതോങ്ങ് ദേവീസദനം വീട്ടിൽ ദിവ്യാ കുറുപ്പാണ് (34) മരിച്ചത്. ബെംഗളൂരു കൊത്തന്നൂരിലെ താമസസ്ഥലത്ത് തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടത്. വിവാഹ മോചിതയായ ദിവ്യ ഇവിടെയുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്നു. ‌അച്ഛൻ: ദിനേശ് കുറുപ്പ്. അമ്മ: വൃന്ദ. സഹോദരൻ: വിനീത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം വ്യാഴാഴ്‌ച കല്ലാച്ചിയിലെ വീട്ടുവളപ്പിൽ.

Continue Reading
അനിൽ അക്കര ഗ്രാമപഞ്ചായത്തിൽ സ്ഥാനാർത്ഥിയാകുന്നു
Kerala
1 min read
7.0k

അനിൽ അക്കര ഗ്രാമപഞ്ചായത്തിൽ സ്ഥാനാർത്ഥിയാകുന്നു

നവംബർ 20, 2025
0

മുൻ എം.എൽ.എ കെ.എസ്. ശബരിനാഥൻ തിരുവനന്തപുരം കോർപറേഷനിലേക്ക് സ്ഥാനാർഥിയായതിന് പിന്നാലെ മറ്റൊരു എം.എൽ.എ കൂടി ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകുന്നു. മുൻ എം.എൽ.എ അനിൽ അക്കരയാണ് കോൺഗ്രസിന് വേണ്ടി അടാട്ട് ഗ്രാമപഞ്ചായത്തിൽ സ്ഥാനാർഥിയാകുന്നത്. അനിൽ അക്കരയുടെ സ്വന്തം പഞ്ചായത്തിലെ 15-ാം വാർഡിലാണ് മത്സരിക്കുന്നത്. മണ്ഡലം ഉപസമിതിയാണ് അനിൽ അക്കരയുടെ പേര് സ്ഥാനാർഥിയാക്കാൻ ശിപാർശ ചെയ്തത്. 2000-2010 വരെ അനിൽ അക്കര ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000-2003 വരെ വൈസ് പ്രസിഡണ്ടും 2003-2010 വരെ

Continue Reading
ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
Karnataka
0 min read
7.2k

ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

നവംബർ 20, 2025
0

സിനിമ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ പ്രകാശ് കാനാട്ടൂരിന്‍റെ മകന്‍ അനിരുദ്ധ് (22) ബംഗളൂരുവില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാസർകോട് സ്വദേശിയാണ്. ബംഗളൂരു ആസ്ഥാനമായ കമ്പനിയില്‍ ഗെയിം ഡിസൈനര്‍ ആയിരുന്നു. രണ്ടു ദിവസമായി ഓഫീസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ വാടക വീട്ടില്‍ എത്തിയപ്പോഴാണ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Continue Reading